ad
Deshabhimani

കട്ടപ്പനയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

car plunges to canal
വെബ് ഡെസ്ക്

Published on Aug 06, 2026, 09:20 AM | 1 min read

ഏലപ്പാറ : ഇടുക്കി കട്ടപ്പന കുട്ടിക്കാനം മലയോര പാതയിൽ നാലാമയിൽ ഏറുമ്പടത്തിനു സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശി ജെറിൻ (36) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് നാലു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ അജിൻ (36), ദിവ്യ ജ്യോതി (29), നവ്യ (26) മൂന്നു വയസ്സ് പ്രായമുള്ള കുട്ടി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ പീരുമേട് താലൂക്ക് ആശുപത്രിയിലും രണ്ടുപേരെ കോട്ടയം സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home