Deshabhimani

ഫർവാനിയയിൽ മെട്രോ ഹൈപ്പർമാർക്കറ്റ്‌ തുറന്നു

metro hypermarket
വെബ് ഡെസ്ക്

Published on Oct 19, 2026, 04:36 PM | 1 min read

കുവൈത്ത് സിറ്റി : മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പർമാർക്കറ്റ് ഫർവാനിയയിലെ മഗാതീർ കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, സാമൂഹ്യസാംസ-്‌കാരിക പ്രവർത്തകർ, വ്യവസായ–വാണിജ്യ രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രൂപ്പ് മാനേജ്മെന്റ് പ്രതിനിധികളും ബിസിനസ് പങ്കാളികളും ഉദ്ഘാടനം ചെയ്‌തു.


​മെട്രോ മെഡിക്കൽ ഗ്രൂപ്പിലൂടെ ആരോഗ്യപരിചരണരംഗത്ത് നേടിയ ജനവിശ്വാസത്തിന്റെ പിൻബലത്തിലാണ് റീട്ടെയിൽ മേഖലയിലേക്കുള്ള പ്രവേശനമെന്ന് മാനേജ്മെന്റ് അറിയിച്ചു. പ്രത്യേക വിലക്കുറവുകൾക്കൊപ്പം സാധനങ്ങൾ വാങ്ങി പിന്നീട് പണമടയ്ക്കാവുന്ന പവർ കാർഡ്, ഹബീബി റിവാർഡ് പോയിന്റുകൾ, ആരോഗ്യപരിശോധന ആനുകൂല്യങ്ങൾ, ഗോൾഡൻ ട്രോളി സമ്മാനപദ്ധതി എന്നിവയും അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home