കേളി ‘പ്രതീക്ഷ’ പുരസ്‌കാരം പാലക്കാട് വിതരണം ചെയ്തു

റിയാദ് : കേളി കലാസാംസ്കാരികവേദി പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്‌കാരം പാലക്കാട് ജില്ലയിൽ വിതരണംചെയ്തു. പത്ത്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും മെമന്റോയും ഉൾപ്പെടുത്തിയാണ് പുരസ്‌കാരം. ഈ അധ്യയന വർഷം ആകെ 232 വിദ്യാർഥികളാണ് പുരസ്‌കാരത്തിന് അർഹരായത്.
സിപിഐ എം ചെർപ്പുളശേരി ഏരിയ സെക്രട്ടറി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്ര കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് അലി പട്ടാമ്പി അധ്യക്ഷനായി. കേളി കേന്ദ്ര കമ്മിറ്റി അംഗം റഫീക്ക് പാലത്ത്, കേരള പ്രവാസി സംഘം ചെർപ്പുളശേരി ഏരിയ സെക്രട്ടറി കുഞ്ഞബ-്ദുള്ള, കേളി മുൻ അംഗങ്ങളായ ചെക്കുട്ടി, ഹനീഫ ഒറ്റപ്പാലം, സതീഷ് ബാബു കോങ്ങാടാൻ എന്നിവർ സംസാരിച്ചു. കേളി ട്രഷറർ മധു ബാലുശേരി സ്വാഗതവും ജീവകാരുണ്യ കമ്മിറ്റി അംഗം മധു ഇടപ്പുറത്ത് നന്ദിയും പറഞ്ഞു.









0 comments