Deshabhimani

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ 'സ്പിരിറ്റ്' 2027 ദീപാവലിക്ക്

prabhas new movie spirit
വെബ് ഡെസ്ക്

Published on Oct 19, 2026, 04:15 PM | 1 min read

ഹൈദരാബാദ്: ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'സ്പിരിറ്റിന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് റിലീസ് തീയതി പ്രഖ്യാപിച്ചത്. 2027 ഒക്ടോബർ 29ന് ദീപാവലി റിലീസായി ഈ പാൻ-ഇന്ത്യൻ പ്രഭാസ് ചിത്രം തിയേറ്ററുകളിൽ എത്തും


സൺ ഗ്ലാസ്സ് ധരിച്ചുള്ള പ്രഭാസിന്റെ ലുക്കാണ് സന്ദീപ് റെഡ്ഡി വംഗ പുറത്തുവിട്ട പോസ്റ്ററിലുള്ളത്. "ദ മാൻ ബിഹൈൻഡ് ദ ഷേഡ്‌സ്" എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസിന്റെ കഥാപാത്രത്തിന്റെ ദുരൂഹതയും സ്റ്റൈലും വെളിപ്പെടുത്തുന്നതാണ് ചിത്രം. കൂടാതെ ഇൻ സ്പിരിറ്റ് മോഡ്, വൺ ബാഡ് ഹാബിറ്റ് തുടങ്ങിയ ഹാഷ്‌ടാഗുകളും പോസ്റ്ററിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. കഥയുടെയോ മറ്റ് കഥാപാത്രങ്ങളുടെയോ പശ്ചാത്തല വിവരങ്ങൾ ഒന്നും തന്നെ പോസ്റ്ററിൽ വെളിപ്പെടുത്തിയിട്ടില്ല.


ടി-സീരീസും ഭദ്രകാളി പിക്‌ചേഴ്‌സും ചേർന്നാണ് ഈ വമ്പൻ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ദീപാവലി പോലൊരു വലിയ ഉത്സവ സീസൺ റിലീസിനായി തിരഞ്ഞെടുത്തത് ബോക്സ് ഓഫീസിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2027 അവസാനത്തോടെയാണ് ചിത്രം എത്തുന്നതെങ്കിലും, ഒരു വലിയ കാൻവാസിൽ ഒരുങ്ങുന്ന ഈ പ്രഭാസ്-സന്ദീപ് റെഡ്ഡി വംഗ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home