അൽകൂദ് സൗഹൃദവേദി ഓണാഘോഷം

മസ്‌കത്ത് : അൽകൂദ് സൗഹൃദവേദിയുടെ ഓണാഘോഷം ‘ഓണനിലാവ്’ മവേല അൽ മകാരിം ഹാളിൽ നടന്നു. ലോക കേരള സഭ അംഗം -വിൽസൺ ജോർജ് ഉദ്ഘാടനം ചെയ്തു. കേരള വിങ് കൺവീനർ അജയൻ പൊയ്യാറ, ലോക കേരള സഭ അംഗം കെ ബാലകൃഷ-്‌ണൻ, മലയാളം മിഷൻ സെക്രട്ടറി അനുചന്ദ്രൻ, സാമൂഹ്യപ്രവർത്തകരായ സാനി എസ് രാജ്, സുബൈർ കെ സയിദ് എന്നിവർ സംസാരിച്ചു. ഓണസദ്യയും കലാപരിപാടികളും തളിർ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേളയും നടന്നു. അൽകൂദ് മേഖലയിലെ സാമൂഹ്യപ്രവർത്തകരായ കെ ശശിധരൻ, പി ഷിഞ്ചു, എം കെ സുരേന്ദ്രൻ, പി ടി അനിൽകുമാർ, ആർ കവിരാജ്, ബിജു പാലക്കീൽ, പി എം വിജയൻ, പി എസ് ബൈജു, എം കെ ശ്രീജിത്ത്, രാജൻ എടപ്പാൾ, ഹരീഷ് മോഹൻ, ഷിഗിൻകുമാർ എന്നിവർ നേതൃത്വം നൽകി.









0 comments