ഏഷ്യൻ പാരാ ഗെയിംസ്; പാരാ അത്‌ലറ്റിക്സിൽ സൗമ്യയ്ക്ക് സ്വർണം, രാധയ്ക്ക് വെള്ളി

നഗോയ : ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 1500 മീറ്റർ ടി12/ടി13 വിഭാഗത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം. സൗമ്യ സ്വർണവും വെങ്കിടേഷ് രാധ വെള്ളിയും നേടി. ഗൈഡ് ഭാരത് കുമാറിനൊപ്പം മത്സരിച്ച സൗമ്യ 5 മിനിറ്റ് 12.39 സെക്കൻഡിൽ ഫിനിഷ് ചെയ്ത് 621 പോയിന്റോടെയാണ് സ്വർണം നേടിയത്. ഈ സമയത്തിനിടെ വ്യക്തിഗത മികച്ച പ്രകടനവും സൗമ്യ കുറിച്ചു.
ഗൈഡ് ഗോവിന്ദ് സോളങ്കിക്കൊപ്പം മത്സരിച്ച രാധ 5 മിനിറ്റ് 30.90 സെക്കൻഡിൽ ഫിനിഷ് ചെയ്ത് 421 പോയിന്റുമായി വെള്ളി നേടി. ജപ്പാന്റെ മന സസാക്കിക്ക് 5 മിനിറ്റ് 12.15 സെക്കൻഡിൽ ഫിനിഷ് ചെയ്തെങ്കിലും 336 പോയിന്റുമായി വെങ്കലമാണ് ലഭിച്ചത്.
വ്യത്യസ്ത വിഭാഗങ്ങളിലെ താരങ്ങൾ ഒരുമിച്ച് മത്സരിക്കുന്നതിനാൽ ഫിനിഷിങ് സമയത്തിനൊപ്പം ലഭിക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തിലാണ് മെഡൽ ജേതാക്കളെ തീരുമാനിക്കുന്നത്.









0 comments