ad
Deshabhimani

അസം വെള്ളപ്പൊക്കം: മരണസംഖ്യ 95 ആയി ഉയർന്നു; 14 ജില്ലകളിൽ ജാഗ്രതാ നിർദേശം

assam flood
വെബ് ഡെസ്ക്

Published on Aug 06, 2026, 08:21 AM | 1 min read

ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്ക സ്ഥിതി ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 95 ആയി ഉയർന്നു. 563 ഗ്രാമങ്ങളിലായി 1.6 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചു. 57,000-ത്തിലധികം ആളുകൾ ദുരിതത്തിലായ ശിവസാഗറാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ല.


നുമലിഗഢിൽ ധൻസിരി (എസ്) നദിയിൽ വെള്ളം ഉയർന്നതിനാൽ 14 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. ഗോലാഘട്ട്, ലഖിംപൂർ, ചരൈദേവ്, ശിവസാഗർ, ബിശ്വനാഥ്, ധേമാജി, കാംരൂപ് മെട്രോ, ജോർഹാട്ട്, സോണിത്പൂർ, തിൻസുകിയ, നാഗാവ്, ദരംഗ്, കർബി ആംഗ്ലോംഗ്, ഉദൽഗുരി ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്.


ബിശ്വനാഥിൽ അഞ്ചും ദരംഗിൽ രണ്ടുമായി ആകെ 7 പ്രധാന ചിറകൾ തകർന്നു. ചരൈദേവിലെ സ്റ്റീൽ പാലത്തിനും ഉദൽഗുരിയിലെ നടപ്പാലത്തിനും കേടുപാടുകൾ സംഭവിച്ചു. ഗുവാഹത്തി ഉൾപ്പെടെയുള്ള നഗരമേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. സത്ഗാവ്, ഹാതിഗാവ് പ്രദേശങ്ങളിൽ നിന്ന് 80 പേരെ ബോട്ടുകളിൽ ഒഴിപ്പിച്ചു.


പ്രവർത്തനം ആരംഭിച്ച 45 ക്യാമ്പുകളിലായി 12,356 പേരെ പാർപ്പിച്ചിട്ടുണ്ട്. 59 വിതരണ കേന്ദ്രങ്ങൾ വഴി 32,000-ത്തിലധികം ആളുകൾക്ക് അരി, പരിപ്പ്, ഉപ്പ്, കാലിത്തീറ്റ എന്നിവ എത്തിക്കുന്നു. നദീതട പ്രദേശങ്ങളിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ അധികൃതർ നദികളിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിച്ചുവരികയാണ്. 16,951 ഹെക്ടർ കൃഷിയിടം വെള്ളത്തിനടിയിലാണ്. 35,000-ത്തിലധികം കന്നുകാലികളെ വെള്ളപ്പൊക്കം ബാധിക്കുകയും 8,500-ഓളം മൃഗങ്ങൾ ഒഴുക്കിൽപ്പെടുകയും ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home