ഹോർമുസ് തുറക്കുമെന്ന് ഇറാൻ; ക്രൂഡ് വിലയിൽ ആശ്വാസം

വാഷിംഗ്ടൺ : അമേരിക്കയുടെ അധിനിവേശ ശ്രമങ്ങളെ തകർക്കാനും ഹോർമുസിൽ പരമാധികാരം ഉറപ്പാക്കാനുമുള്ള പോരാട്ടം തുടരുകയാണ് ഇറാൻ. കപ്പൽപ്പാതയിൽ ഗതാഗതം പുനരാരംഭിക്കാൻ ഒമാനുമായി താൽകാലിക കരാറിലെത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞു.
വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 37 സെന്റ് അഥവാ 0.5 ശതമാനം ഇടിഞ്ഞ് ബാരലിന് 79.08 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) വില 53 സെന്റ് അഥവാ 0.7 ശതമാനം കുറഞ്ഞ് 74.69 ഡോളറിലുമെത്തി.
അതേസമയം കടുത്ത ചൂടും വരൾച്ചയും തുടരുന്നതിനാൽ യൂറോപ്പിലെ ഊർജ്ജ സംവിധാനങ്ങൾ താറുമാറാവുകയാണ്. ഇത് യൂറോപ്പിൽ ഇന്ധന വിലയെ ബാധിച്ചിട്ടുണ്ട്. ഇന്ധനങ്ങൾ കാര്യക്ഷമമായി ഉത്പാദിപ്പിക്കാനുള്ള ശുദ്ധീകരണശാലകളുടെ പ്രവർത്തനത്തെ യൂറോപ്പിൽ തുടരുന്ന ഉഷ്ണതരംഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.









0 comments