Deshabhimani

പയ്യന്നൂർ ബിആർസി ചാമ്പ്യന്മാർ

ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി നടന്ന ഇൻക്ലൂസീവ് സ്പോർട്സിൽ ചാമ്പ്യന്മാരായ പയ്യന്നൂർ ബിആർസി ടീം
വെബ് ഡെസ്ക്

Published on Oct 08, 2026, 11:25 AM | 1 min read

തലശേരി ജില്ലാ സ്‌കൂള്‍ കായികമേളയുടെ ഭാഗമായി നടന്ന ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സിന്റെ ഓവറോള്‍ കിരീടം സ്വന്തമാക്കി പയ്യന്നൂർ ബിആർസി. ഏഴ് സ്വർണം, ഏഴ് വെള്ളി, നാല് വെങ്കലം ഉൾപ്പെടെ 60 പോയിന്റുമായാണ് പയ്യന്നൂർ ചാമ്പ്യന്മാരായത്. നാല് സ്വർണം, നാല് വെള്ളി, മൂന്ന് വെങ്കലം എന്നിവ നേടി 35 പോയിന്റുമായി കണ്ണൂർ സൗത്ത് ബിആർസി രണ്ടാം സ്ഥാനവും ഒരു സ്വർണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലവുമായി 33 പോയിന്റുകൾ നേടി ചൊക്ലി ബിആർസി മൂന്നാം സ്ഥാനവും നേടി. ഇൻക്ലൂസീവ് സ്പോർട്സ് സമാപനസമ്മേളനം തലശേരി ഡിഇഒ എൻ പി ജീവ ഉദ്ഘാടനം ചെയ്തു. സമ്മാനദാനം സംഘാടക സമിതി ജനറൽ കൺവീനർ എം സി ഹാഷിം നിർവഹിച്ചു. സ്വർണം നേടിയവർ: ​14 വയസിന് താഴെ ആൺകുട്ടികൾ 100 മീറ്റർ (വിഐ)- ശ്രീവേധ് സുജേഷ് (ചൊക്ലി ബിആർസി) ​14 വയസിന് താഴെ പെൺകുട്ടികൾ 100 മീറ്റർ (വി ഐ)- അഖില സജി (ഇരിക്കൂർ ബിആർസി) ​14 വയസിന് മുകളിലുള്ള ആൺകുട്ടികൾ 100 മീറ്റർ (വി ഐ)- മുഹമ്മദ് ലിയാൻ (പയ്യന്നൂർ ബിആർസി) ​14 വയസിന് മുകളിലുള്ള ആൺകുട്ടികൾ സ്റ്റാൻഡിങ്‌ ബ്രോഡ് ജമ്പ് (എച്ച് ഐ)- വി അലൻ (പാനൂർ ബിആർസി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home