Deshabhimani

അടൂർ പ്രകാശിന്റെ പരാതിയിൽ കുടുങ്ങി കോൺഗ്രസ്; കെപിസിസി യോഗം വിളിച്ച് ഹൈക്കമാൻഡ്

vdms adoor prakash
വെബ് ഡെസ്ക്

Published on Oct 08, 2026, 11:53 AM | 1 min read

തിരുവനന്തപുരം: വിഡി സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി രംഗത്ത് വന്നതിനെ തുടർന്ന് സമന്വയിപ്പിക്കാനായി കെപിസിസി യോഗം വിളിച്ച് ഹൈക്കമാൻഡ്. ഹൈക്കമാൻഡ് നിർദേശം നൽകിയതിനെത്തുടർന്ന് ഈ മാസം 13 യോഗം ചേരാനാണ് തീരുമാനം.


പാർട്ടി – സർക്കാർ ഏകോപന സമിതി ആവശ്യം കെപിസിസി യോ​ഗത്തിൽ മുന്നോട്ടുവെക്കും. കെപിസിസി ഭാരവാഹികളുടെ യോഗം ഉച്ചയ്ക്ക് ശേഷം ചേരും. കുറച്ച് ദിവസം മുൻപാണ് മുഖ്യമന്ത്രി വിഡി സതീശൻ ശൈലിമാറ്റണമെന്നും കൂടിയാലോചിച്ച് കാര്യങ്ങൾ ചെയ്യണമെന്നും ആവശ്യപ്പെട്ടും അതൃപ്തി അറിയിച്ചും യുഡിഎഫ് കൺവീനർ രംഗത്ത് വന്നത്.


ബോർഡ്, കോർപറേഷൻ നിയമനങ്ങൾ ചർച്ച ചെയ്യാതെയാണ് നടപ്പിലാക്കിയത്. മുന്നണിയെ അറിയിക്കാതെ തീരുമാനങ്ങൾ എടുക്കുന്നത് ദുഃഖകരമാണെന്നും അദ്ദേഹം തുറന്നടിച്ചു. യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നോട് ആലോചിക്കാതെയാണ് സംസ്ഥാനത്ത് പല കാര്യങ്ങളും നടക്കുന്നത്. വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാർ ഫലപ്രദമായി ഇടപെടാത്തതിലും അടൂർ പ്രകാശ് കടുത്ത വിമർശനം ഉന്നയിച്ചു.


വിമാന യാത്ര സംബന്ധിച്ച നിജസ്ഥിതി മുഖ്യമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് പറയണം. അതിന് അദ്ദേഹം ബാധ്യസ്ഥനാണെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. തുടർന്ന് ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം മല്ലികാർജുൻ ഖാർഗെയ്ക്കും ഹൈക്കമാൻഡിനും കുറ്റപത്രം നൽകുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home