Deshabhimani

പോപ്കോണിന് ഉപ്പുകുറഞ്ഞു; കോഴിക്കോട് ബീച്ചിൽ സംഘര്‍ഷം, പരിഹരിക്കാനെത്തിയ പൊലീസുകാരെ മര്‍ദിച്ചു

popcorn
വെബ് ഡെസ്ക്

Published on Nov 22, 2026, 05:16 PM | 1 min read

കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ പോപ്കോണിന് ഉപ്പുകുറഞ്ഞതിന്റെ പേരിൽ സംഘർഷം. പെട്ടിക്കട തൊഴിലാളികളും പോപ്കോൺ വാങ്ങാനെത്തിയവരും തമ്മിലായിരുന്നു വാക്കേറ്റമുണ്ടായത്. തർക്കം പരിഹരിക്കാനെത്തിയ സിവിൽ പൊലീസ് ഓഫീസർമാർക്കും മർദനമേറ്റു.


ഓഫീസർമാരായ കെ യദു, വിശാഖ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഉദ്യോ​ഗസ്ഥരുടെ കോളറിൽ കുത്തിപ്പിടിക്കുകയും കൈ പിടിച്ച് തിരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. പെട്ടിക്കട നടത്തിയിരുന്ന ഇർഫാൻ എന്നയാളാണ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. ഇർഫാനായി അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home