140 ദിവസം പിന്നിട്ട് എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം; സർക്കാർ വഞ്ചന തുടരുന്നു

എസ് വളർമതി
തിരുവനന്തപുരം: എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയറ്റിന് മുൻപിൽ നടത്തുന്ന സമരം 140 ദിവസം പിന്നിട്ടു. എസ് വളർമതിയുടെ നിരാഹാര സമരം 28-ാം ദിവസത്തിലേക്ക് കടന്നിട്ടും സംസ്ഥാന സർക്കാർ അനുകൂല തീരുമാനമെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. അടുത്ത ബുധനാഴ്ചയ്ക്കകം അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു.
1:25 എന്ന അനുപാതം നടപ്പിലാക്കണമെന്നാണ് ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. ഉദ്യോഗാർഥികൾ സമരം ആരംഭിച്ചതിനുപിന്നാലെ വിഷയം പഠിക്കാനെന്നുപറഞ്ഞ് സർക്കാർ 45 ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടാകാഞ്ഞ സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ വീണ്ടും സമരം ആരംഭിച്ചത്.
മൂന്നുതവണ എൽപിഎസ്ടി പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ ഇടംനേടിയതാണ് വളർമതി. അവസാന അവസരമായി ഒടുവിലെഴുതിയ പരീക്ഷയിൽ പാലക്കാട് ജില്ലയിൽ 168–ാം റാങ്ക്. 2025 മെയ് 31ന് പ്രസിദ്ധീകരിച്ച പട്ടികയിലെ ഒന്നാം റാങ്കുകാരനുപോലും ജോലി ലഭിച്ചില്ല. സംസ്ഥാനത്താകെ നിയമനം ലഭിച്ചത് 239 പേർക്കുമാത്രം. സംസ്ഥാനത്ത് 11,000 പേരാണ് എൽപിഎസ്‌ടി റാങ്ക് പട്ടികയിലുള്ളത്.








0 comments