Deshabhimani

ലാളിത്യവും മൂല്യബോധവും കൈമുതലാക്കി ജീവിച്ച സഖാവ്; ഇ എം രാധയുടെ വിയോ​ഗം വലിയ നഷ്ടം: കെ കെ ശൈലജ

E M Radha K K Shailaja

ഇ എം രാധ, കെ കെ ശൈലജ

വെബ് ഡെസ്ക്

Published on Nov 22, 2026, 05:09 PM | 1 min read

തിരുവനന്തപുരം: ഇ എം രാധയുടെ വിയോഗം കുടുംബത്തിനും സുഹൃത്തുക്കൾക്കും മാത്രമല്ല, അടുത്തറിയുന്ന എല്ലാവർക്കും വലിയ നഷ്ടമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിം​ഗം കെ കെ ശൈലജ. ജീവിതത്തിലുടനീളം ലാളിത്യവും ആത്മാഭിമാനവും മൂല്യബോധവും കൈമുതലാക്കി ജീവിച്ച സഖാവാണ് ഇം എം രാധയെന്നും കെ കെ ശൈലജ ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.


ദേശാഭിമാനിയിൽ ഒരു ക്ലാർക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇഎംഎസ് തന്റെ ജീവിതം പൂർണമായും പാർടിക്കും പൊതുപ്രവർത്തനത്തിനുമായി സമർപ്പിച്ചപ്പോൾ, ആ ജീവിതത്തിന്റെ പരിമിതികളും ആത്മസംഘർഷങ്ങളും കുടുംബം അനുഭവിച്ച യാഥാർഥ്യങ്ങളും അടുത്തറിഞ്ഞ വ്യക്തിയായിരുന്നു രാധ.


‘ഇഎംഎസ് മകളുടെ ഓർമകൾ’ എന്ന പുസ്തകത്തിലൂടെ ആ ജീവിതത്തിന്റെ അറിയപ്പെടാത്ത പല വശങ്ങളും അവർ തുറന്നുകാട്ടി. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബജീവിതത്തെക്കുറിച്ചുള്ള ഓർമകൾ എന്നതിനപ്പുറം, കമ്യൂണിസ്റ്റ് ജീവിതബോധവും കുടുംബവും വ്യക്തിജീവിതവും തമ്മിലുള്ള സംഘർഷങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്ന വിലപ്പെട്ട രേഖയാണത്.


വിശാലമായ സൗഹൃദവലയവും സ്നേഹബന്ധങ്ങളും ജീവിതത്തിന്റെ അവസാനകാലത്തും അവർ കാത്തുസൂക്ഷിച്ചു. വ്യക്തിപരമായ ലാളിത്യവും ബന്ധങ്ങളോടുള്ള ആത്മാർഥതയും കൊണ്ട് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പ്രിയപ്പെട്ടവളായിരുന്നു രാധ. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കെ കെ ശൈലജ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home