Deshabhimani

കുടുംബപ്പേര് നിലനിർത്താൻ ആൺകുട്ടി വേണം; എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികള്‍ പിടിയില്‍

Newborn.jpg
വെബ് ഡെസ്ക്

Published on Nov 22, 2026, 04:47 PM | 1 min read

ന്യൂഡൽഹി : ഡൽഹിയിലെ പാണ്ഡവ് ന​ഗറിൽ നിന്ന് വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി. അലി​ഗഡിനടുത്തുള്ള ​ഒരു ​ഗ്രാമത്തിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.


സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചത്രു, ഭാര്യ കുസുമ, ട്രക്ക് ഡ്രൈവറായ ഋഷിപാൽ എന്നിവരാണ് അറസ്റ്റിലായത്. കുടുംബപ്പേര് നിലനിർത്താൻ ആൺകുട്ടി വേണമെന്ന ആ​ഗ്രഹിത്തിലാണ് കുട്ടിയെ ദമ്പതികൾ കടത്തിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു. പരിചാരകയെ നോക്കാൻ ഏൽപ്പിച്ചശേഷം ജോലിക്ക് പോയതായിരുന്നു ഇ-റിക്ഷ ഡ്രൈവർ കൂടിയായ കുഞ്ഞിന്റെ അമ്മ. സംഭവദിവസം രാവിലെ സാധനങ്ങൾ വാങ്ങാൻ പരിചാരപുറത്തുപോയ സമയത്ത് അപരിചിതനായ ഒരാൾ കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നുവെന്ന് പരിചാരക പൊലീസിന് മൊഴി നൽകി.


തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്താനായത്. മൂന്ന് പെൺമക്കളുള്ള ചത്രുലും കുസുമവും ഒരു ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ കുറച്ചുനാളായി പദ്ധതിയിടുന്നുവെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home