Deshabhimani

ട്രെയിനിലെ 54 കാരിയുടെ കൊലപാതകം; തമിഴ്നാട് ഡിജിപിയോട് റിപ്പോർട്ട് തേടി ദേശീയ വനിതാ കമീഷൻ

Nagarkovil rape case
വെബ് ഡെസ്ക്

Published on Nov 22, 2026, 06:09 PM | 1 min read

ചെന്നൈ: നാഗർകോവിൽ റെയിൽവേ യാർഡിൽ കിടന്ന ട്രെയിനിനുള്ളിൽ 54കാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് ഡിജിപിയോട് റിപ്പോർട്ട് തേടി ദേശീയ വനിതാ കമീഷൻ. റെയിൽവേ സ്റ്റേഷനിലെ സുരക്ഷാവീഴ്ചകളെക്കുറിച്ച് പരിശോധിക്കണമെന്നും വിശദമായ അന്വേഷണമുണ്ടാകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.


സംഭവത്തിൽ വനിതാ കമീഷൻ സ്വമേധ്യാ കേസെടുത്തിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമീഷന്റെ നിർദേശം. നവംബർ 14ന് പുലർച്ചെ 12.30ഓടെയാണ് സംഭവം. അഞ്ചാം പ്ലാറ്റ്‌ഫോമിന് സമീപത്തുനിന്ന സ്ത്രീയെ പ്രതി ബലമായി പിടിച്ചുകൊണ്ടുപോയി ഭിന്നശേഷിക്കാർക്കായുള്ള ഒഴിഞ്ഞ കോച്ചിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.


നവംബർ 18ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. അറ്റകുറ്റപ്പണിക്കായി യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ അവസാന കോച്ചിലെ സീറ്റിനടിയിൽനിന്നാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home