നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തി

ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തി. കേന്ദ്ര മന്ത്രി ജിതിൻ പ്രസാദ ഡൽഹി വിമാനത്താവളത്തിലെത്തി ബാലേന്ദ്ര ഷായെ സ്വീകരിച്ചു.
മാർച്ചിൽ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ബാലേന്ദ്ര ഷാ കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവുമായും കൂടിക്കാഴ്ച നടത്തും.








0 comments