ad
Deshabhimani

print edition നേപ്പാൾ വിദേശമന്ത്രി ഇന്ന്‌ ഇന്ത്യയിൽ

Shishir Khanal.jpg
വെബ് ഡെസ്ക്

Published on Jun 05, 2026, 12:00 AM | 1 min read

കാഠ്മണ്ഡു: നേപ്പാൾ വിദേശമന്ത്രി ശിശിർ ഖനാൽ മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തും. നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പാർലമെന്റിൽ നടത്തിയ പരാമർശങ്ങളെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് സന്ദർശനം. ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ ചൈന, ബ്രിട്ടൻ എന്നീ രാജ്യങ്ങളുമായി നേപ്പാൾ ചർച്ച നടത്തുന്നുണ്ടെന്നായിരുന്നു ഷാ പ്രസ്താവിച്ചത്. മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ അനുവദിക്കില്ലെന്ന് പിന്നാലെ ഇന്ത്യ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ഗതാഗതം, ഊർജം എന്നിവ വർധിപ്പിക്കുന്ന കാര്യങ്ങളും ചർച്ചയാകുമെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home