print edition നേപ്പാള്‍ മിന്നൽ പ്രളയം ; കാണാതായ ഇന്ത്യക്കാരുടെ കണക്കിൽ വ്യക്തതയില്ല


സ്വന്തം ലേഖകൻ
Published on Sep 04, 2026, 01:31 AM | 1 min read
ന്യൂഡൽഹി : നേപ്പാളിൽ മിന്നൽപ്രളയത്തിൽ എത്ര ഇന്ത്യക്കാരെ കാണാതായെന്ന കാര്യത്തിൽ വ്യക്തത വരുത്താതെ കേന്ദ്രസർക്കാർ. കഴിഞ്ഞ ശനിയാഴ്‌ചയ്‌ക്ക് ശേഷം കാണാതായ ഇന്ത്യാക്കാരുടെ എണ്ണം എത്രയെന്ന വെളിപ്പെടുത്തലിന് വിദേശകാര്യ മന്ത്രാലയമോ നേപ്പാളിലെ ഇന്ത്യൻ എംബസിയോ തയ്യാറായിട്ടില്ല. മിന്നൽപ്രളയത്തിൽ 275 ഇന്ത്യക്കാരെയും 128 ഇന്ത്യൻ വംശജരെയും കാണാതായെന്നാണ് ശനിയാഴ്‌ച വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. 49 ഇന്ത്യക്കാരെ ടിബറ്റിൽ കാണാതായിട്ടുണ്ടെന്ന് ചൈന അറിയിച്ചിരുന്നു.
അതേസമയം നേപ്പാളിൽ മിന്നൽ പ്രളയത്തിൽ കാണാതായവരുടെ എണ്ണം 5083 പേരായി. നേപ്പാളിൽ മരണം 1259 ആയി. ടിബറ്റിൽ 21 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 541 പേരെ ടിബറ്റിൽ കാണാതായിട്ടുണ്ട്. ആകെ മരിച്ചവരുടെ എണ്ണം 1280. 5624 പേരെ കാണാതായി. നേപ്പാളിൽ കാണാതായവരുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വലിയ വർധനവ് വന്നിട്ടുണ്ട്. ഇതിൽ എത്ര ഇന്ത്യാക്കാർ ഉൾപ്പെടും എന്നതിലാണ് അവ്യക്തത തുടരുന്നത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ
ഹരിതഗൃഹ വാതകങ്ങളുടെ വികിരണം ഏറ്റവും കൂടുതലുള്ള യുഎസ്, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ മിന്നൽ പ്രളയം സൃഷ്ടിച്ച നാശനഷ്ടം മുൻനിർത്തി നഷ്ടപരിഹാരത്തിന് തയ്യാറാകണമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ നയതന്ത്ര പ്രതിനിധികളുടെ യോഗത്തിൽ പറഞ്ഞു.










0 comments