പൊതുസമ്മേളന നഗറിൽ പതാക ഉയർന്നു ചെത്തുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം നാളെ മുതൽ

ആലപ്പുഴ കേരള സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) അഞ്ചാം സംസ്ഥാന സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ മങ്കൊന്പിൽ ചേരുമെന്ന് സ്വാഗതസംഘം ചെയർമാൻ ആർ നാസറും ജനറൽ കൺവീനർ കെ പ്രസാദും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വ പകൽ 10.30ന് കെ എം സുധാകരൻ–എം സുരേന്ദ്രൻ നഗറിൽ (മങ്കൊന്പ് പി കൃഷ്‌ണപിള്ള സ്‌മാരക ഓഡിറ്റോറിയം) സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്യും. ഫെഡറേഷൻ പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ അധ്യക്ഷനാകും. പൊതുസമ്മേളനം ബുധൻ വൈകിട്ട് നാലിന് വി എസ് അച്യുതാനന്ദൻ നഗറിൽ (മങ്കൊന്പ് ജങ്‌ഷൻ) പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. കള്ളുചെത്ത് വ്യവസായ മേഖലയിലെ തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ സമ്മേളനം ചർച്ചചെയ്യും. സി എസ് സുജാത, സജി ചെറിയാൻ, ആർ നാസർ, സി ബി ചന്ദ്രബാബു, പി പി ചിത്തരഞ്‌ജൻ, എച്ച് സലാം, കെ ആർ ഭഗീരഥൻ, പി ഗാനകുമാർ തുടങ്ങിയവർ സംസാരിക്കും. സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയായ വി എസ് അച്യുതാനന്ദൻ നഗറിൽ ഞായർ വൈകിട്ട് സ്വാഗതസംഘം ചെയർമാൻ ആർ നാസർ പതാക ഉയർത്തി. അഡ്വ. കെ പ്രസാദ് അധ്യക്ഷനായി.









0 comments