ad
Deshabhimani

നീറ്റ്‌ യുജി 
കെമിസ്‌ട്രി 
ചോദ്യം മൊത്തം 
ചോർന്നു

NEET UG LEAK
വെബ് ഡെസ്ക്

Published on May 21, 2026, 02:53 AM | 1 min read

ന്യൂഡൽഹി : നീറ്റ്‌ യുജി കെമിസ്‌ട്രി പരീക്ഷയുടെ എല്ലാ ചോദ്യവും ചോർന്നെന്ന്‌ റിപ്പോർട്ട്‌. മെയ്‌ മൂ‍ന്നിന്‌ നടന്ന പരീക്ഷയിൽ ചോദിച്ച എല്ലാ ചോദ്യങ്ങളും മുന്പ്‌ പ്രചരിച്ച ഉ‍ൗഹപേപ്പറിലേതായിരുന്നു. നാഷണൽ ടെസ്റ്റിങ്‌ ഏജൻസിക്ക് വേണ്ടി ചോദ്യപേപ്പർ തയ്യാറാക്കുന്ന സമിതിയിലെ കെമിസ്‌ട്രി അധ്യാപകനായ പി വി കുൽക്കർണിയെ സിബിഐ അറസ്റ്റ്‌ ചെയ്‌തിരുന്നു. സമിതിയിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങളും സിബിഐ ശേഖരിച്ചിട്ടുണ്ട്‌.


പരീക്ഷ നടന്ന്‌ നാല്‌ ദിവസങ്ങൾക്കുശേഷം ചോദ്യപേപ്പർ ചോർന്നെന്ന്‌ ആരോപണവുമായി എൻടിഎയ്‌ക്ക്‌ രാജസ്ഥാനിലെ സിക്കറിൽനിന്ന്‌ മെയിൽ ലഭിച്ചു. മെയിലിലുണ്ടായിരുന്ന ഉ‍ൗഹപേപ്പറിലെ കെമിസ്‌ട്രി ചോദ്യങ്ങൾ മുഴുവൻ യഥാർഥ ചോദ്യപേപ്പറിലും ഉണ്ടായിരുന്നു; ബയോളജി ചോദ്യങ്ങൾ ഭാഗികമായും.ജനുവരി മുതലാണ്‌ സമിതി പ്രവർത്തനം ആരംഭിച്ചത്‌. ചോദ്യങ്ങൾ തയ്യാറാക്കുന്ന ചുമതലയും ഇംഗ്ലീഷിൽനിന്ന്‌ മറാഠിയിലേക്ക്‌ പരിഭാഷപ്പെടുത്തുന്ന ചുമതലയുമാണ്‌ അറസ്റ്റിലായ കുൽക്കർണിക്ക്‌ ഉണ്ടായിരുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home