ad
Deshabhimani

പ്രവേശന പരീക്ഷാ ക്രമക്കേട്:പൊലീസ് അതിക്രമത്തിനെതിരെയുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നു

neet police
വെബ് ഡെസ്ക്

Published on Jul 27, 2026, 11:59 AM | 1 min read

ന്യൂഡ‍ൽഹി: നീറ്റ് പരീക്ഷാ ചോർച്ചയ്ക്കും പ്രവേശന പരീക്ഷകളിലെ തുടര്‍ച്ചയായ ക്രമക്കേടുകൾക്കുമെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കാമെന്ന് സമ്മതിച്ചു.


"സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന് പൂർണ്ണ ഗ്യാരണ്ടിയുണ്ട്. അത് നിഷേധിക്കാനാവില്ല. പ്രക്ഷോഭം ഉണ്ടെന്നതുകൊണ്ട് മാത്രം പൊലീസിന്റെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങളെ ന്യായീകരിക്കാൻ കഴിയില്ല," എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


Related News

പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്യാൻ രാജ്യത്തുടനീളം കൃത്യമായ പ്രോട്ടോക്കോൾ ആവശ്യമാണ്. പ്രതിഷേധത്തിന് വ്യക്തമായ സ്ഥലവും സ്വാതന്ത്ര്യവും ഉണ്ടാകണം. അതിനിടയിൽ വല്ല സാമൂഹിക വിരുദ്ധരും കയറിക്കൂടിയാൽ അതിനെ പ്രത്യേകമായി നേരിടണം. സമരം നടക്കുന്നു എന്നത് കൊണ്ട് മാത്രം ലാത്തിച്ചാർജ് നടത്താൻ കഴിയില്ല.


ജനാധിപത്യ പ്രക്രിയയ്ക്ക് സ്വയം വികസിപ്പിച്ചെടുത്ത അച്ചടക്കം അത്യാവശ്യമാണെന്നും ഇത്തരം കാര്യങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ നിലപാടുകൾ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.


പ്രതിഷേധത്തിനിടെ ആക്രമിക്കപ്പെട്ടതായി പറയുന്ന ഏതാനും പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ നൽകിയ പ്രത്യേക ഹർജിയും ഇതിനൊപ്പം പരിഗണിക്കാമെന്നും കോടതി സമ്മതിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home