ad
Deshabhimani

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: ഡോക്ടർ പിടിയിൽ; കോച്ചിങ് സെന്ററുകൾ കേന്ദ്രീകരിച്ചും അന്വേഷണം

CBI.jpg

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on May 21, 2026, 01:52 PM | 1 min read

മുംബൈ: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഡോക്ടർ പിടിയിൽ. ലാത്തൂർ സ്വദേശിയായ ശിശുരോഗ വിദഗ്ദ്ധൻ മനോജ് ഷിരോളിനെ ആണ് സിബിഐ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച ലാത്തൂരിലെ ഓൾഡ് ഔസ റോഡിലുള്ള ഇയാളുടെ വസതിയും ക്ലിനിക്കും സിബിഐ റെയ്ഡ് ചെയ്തിരുന്നു. ഡോക്ടറെ കൂടുതൽ ചോദ്യം ചെയ്യലിനായി പുണെയിലേക്ക് കൊണ്ടുപോയതായി വൃത്തങ്ങൾ അറിയിച്ചു.


മനോജ് ഷിരോളിന് ചോദ്യപേപ്പർ വാങ്ങിയവരുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകൾ, ചോർച്ചാ ശൃംഖലയുമായി നടത്തിയ ആശയവിനിമയം എന്നിവ കേന്ദ്രകരിച്ചാണ് അന്വേഷണം നടത്തുന്നത്. മഹാരാഷ്ട്രയിലെ കോച്ചിംഗ്, അഡ്മിഷൻ ശൃംഖലകളിലേക്ക് ചോദ്യപേപ്പർ എത്തിക്കുന്നതിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് സിബിഐ പരിശോധിക്കുന്നുണ്ട്.


നേരത്തെ അറസ്റ്റിലായ കോച്ചിങ് സെന്റർ ഉടമ ശിവ്‌രാജിന്റെ കുടുംബാംഗങ്ങളെയും സിബിഐ ചോദ്യം ചെയ്തു. പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് (ഏപ്രിൽ 23-ന്) കെമിസ്ട്രി ചോദ്യപേപ്പറും ഉത്തരങ്ങളും ശിവ്‌രാജിന് ലഭിച്ചതായാണ് സിബിഐ പറയുന്നത്. ഇയാളുടെ ഫോണിൽ നിന്ന് ചോർന്ന ചോദ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശിവ്‌രാജിന്റെ മകനും പ്രവേശന പരീക്ഷ എഴുതിയതായി കണ്ടെത്തി.


നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (NTA) ഉദ്യോഗസ്ഥർ മുതൽ പ്രാദേശിക കോച്ചിംഗ് സെന്റർ ഉടമകളും ഇടനിലക്കാരും വരെ ഉൾപ്പെടുന്ന വളരെ ആസൂത്രിതമായ ഒരു വലിയ ശൃംഖലയാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെന്നാണ് സിബിഐ അന്വേഷണത്തിലൂടെ വ്യക്തമാകുന്നത്. പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് തന്നെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളിലൂടെ ടെലിഗ്രാം പോലുള്ള മാധ്യമങ്ങൾ വഴി ചോദ്യപേപ്പർ കൈമാറ്റം ചെയ്തതായാണ് കണ്ടെത്തൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home