നീറ്റ് പിജി ആഗസ്‍ത് 3ന് നടത്താൻ അനുമതിതേടി

ന്യൂഡൽഹി
നീറ്റ് പിജി ഒറ്റ ഷിഫ്‌റ്റായി നടത്തണമെന്ന ഉത്തരവിന് പിന്നാലെ മാറ്റിവച്ച പരീക്ഷ ആഗസ്‌ത് മൂന്നിന് നടത്താൻ സുപ്രീംകോടതിയുടെ അനുമതി തേടി നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ്(എൻബിഇ). ജൂൺ 15ന് നടത്താൻ നിശ്ചയിച്ച പരീക്ഷയാണ് ഉത്തരവ് വന്നതോടെ മാറ്റിവച്ചത്.
ഓൺലൈൻ പരീക്ഷയ്‌ക്കായി 2,42,679 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്‌തത്. ഒറ്റ ഷിഫ്‌റ്റായി പരീക്ഷ നടത്താൻ ആയിരത്തിന് മുകളിൽ കേന്ദ്രങ്ങൾ ബുക്ക് ചെയ്യേണ്ടതുണ്ട്. അപേക്ഷാ വിൻഡോ വീണ്ടും തുറന്ന് അനുയോജ്യമായ കേന്ദ്രം തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകണം.
രണ്ടാഴ്‌ച മുമ്പ് പരീക്ഷാകേന്ദ്രം സംബന്ധിച്ച അറിയിപ്പും നാലുദിവസം മുമ്പ് അഡ്‌മിറ്റ് കാർഡും വിദ്യാർഥികൾക്ക് നൽകുമെന്നും അപേക്ഷയിൽ എൻബിഇ പറഞ്ഞു.









0 comments