print edition കോച്ചിങ് സെന്റർ ഉടമയും അറസ്റ്റിൽ

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ മഹാരാഷ്‌ട്ര ലാത്തൂരിലെ കോച്ചിങ് സെന്റർ ഭീമനും പിടിയിൽ. ആർസിസി കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പ്രൊഫ. ശിവരാജ് മോട്ടേഗാവ്കറാണ് അറസ്റ്റിലായത്. വിദ്യാർഥികൾക്കിടയിൽ ‘എം സാർ’ എന്ന് അറിയപ്പെടുന്ന ഇയാളുടെ സെന്ററിന് ലാത്തൂർ, പുണെ, നാസിക് നഗരങ്ങളിൽ ശാഖയുണ്ട്.
40,000 വിദ്യാർഥികളാണ് പരിശീലനം നേടുന്നു. ഓൺലൈനിലും പരിശീലനം നൽകിയിരുന്നു. അറസ്റ്റിലായ കെമിസ്‌ട്രി അധ്യാപകൻ പി വി കുൽക്കർണിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ചോർന്ന ചോദ്യപേപ്പറുകളുടെ കെട്ട് ശിവരാജിന്റെ സ്ഥാപനത്തിൽനിന്ന് സിബിഐ കണ്ടെടുത്തു.
10 പേരാണ് ഇതുവരെ അറസ്റ്റിലായത്. അറസ്റ്റിലായ മനീഷ എന്ന അധ്യാപികയുടെ ആർഎസ്‌എസ് ബന്ധം പുറത്തായി. ദളിത് വിദ്യാർഥിക്ക് നേരെ വിവേചനമുണ്ടായ പുണെയിലെ മോഡേൺ കോളേജിലെ അധ്യാപികയാണിവർ.











0 comments