ad
Deshabhimani

ഓട്ടോറിക്ഷയിൽ തൂങ്ങിയാടി യുവാവിന്റെ റീൽസ് ചിത്രീകരണം; സൈക്കിൾ യാത്രികനെ ഇടിച്ചുവീഴ്ത്തി

Auto

വീഡിയോയില്‍ നിന്നുള്ള ദൃശ്യം

വെബ് ഡെസ്ക്

Published on Jun 30, 2026, 01:05 PM | 1 min read

വേ​ഗത്തിൽ സഞ്ചരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേയ്ക്ക് തൂങ്ങിയാടി നിന്ന യുവാവ് സൈക്കിൾ യാത്രികനെ ഇടിച്ചുവീഴ്ത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തിരക്കേറിയ റോഡിൽ വേ​ഗത്തിൽ പോകുന്ന ഓട്ടോറിക്ഷയിൽ അപകടകരമായ നിൽക്കുന്ന യുവാവിന്റെ ദൃശ്യം പുറകിൽ നിന്ന് വന്ന ബൈക്കിന്റെ ഡാഷ് ക്യാമറയിൽ ആണ് പതിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ സൈക്കിൾ യാത്രികൻ തെറിച്ചുവീഴുന്നുണ്ട്.


അമിതവേഗതയിൽ പോകുന്ന ഓട്ടോയിൽ നിന്ന് ഒരാൾ പാതി ശരീരം പുറത്തേക്കിട്ട് നൃത്തം ചെയ്യുകയും മറ്റൊരാൾ അത് വീഡിയോ പകർത്തുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനിടയിലാണ് റോഡരികിലൂടെ പോവുകയായിരുന്ന വയോധികനായ സൈക്കിൾ യാത്രികനെ ഇയാൾ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ വയോധികനും സൈക്കിളും റോഡിലേക്ക് തെറിച്ചുവീണു. അപകടം സംഭവിച്ചിട്ടും ഓട്ടോറിക്ഷ ഡ്രൈവറോ യുവാവോ വയോധികനെ സഹായിക്കാതെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.





സംഭവം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. മറ്റുള്ള യാത്രികരുടെ ജീവന് വിലവെയ്ക്കാതെ നടത്തുന്ന ഇത്തരം റീൽസ് ചിത്രീകരണം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഓട്ടോറിക്ഷയിൽ സാഹസിക യാത്ര നടത്തിയ യുവാവിനെതിരെയും ഓട്ടോ ഡ്രൈവർക്കെതിരെയും കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home