അയോധ്യ ക്ഷേത്രക്കൊള്ള: തട്ടിപ്പിന്റെ വ്യാപ്തി പുറത്തെത്തിയതോടെ തടിയൂരാൻ സംഘപരിവാര്‍ സംഘടനകൾ

അലോക് കുമാര്‍, ചമ്പത് റായ്
അയോധ്യ: അയോധ്യ തീർത്ഥക്ഷേത്ര ട്രസ്റ്റിൽ നടന്ന കോടികളുടെ സംഭാവന തട്ടിപ്പും പണം വകമാറ്റലും തെളിവുകൾ സഹിതം പുറത്തെത്തിയതോടെ തടിയൂരാൻ തിടുക്കവുമായി സംഘപരിവാര്‍ സംഘടനകൾ. ട്രസ്റ്റ് പൂർണ്ണമായും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. ക്ഷേത്ര നിർമ്മാണമോ അതിന്റെ ഭരണ നിർവ്വഹണമോ വിഎച്ച്പിയുടെ ചുമതലയല്ല എന്നാണ് സംഘടനയുടെ അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാറിന്റെ പ്രതികരണം. ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി നേതൃനിരയിലെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്നവരാണ് ട്രസ്റ്റ് അംഗങ്ങൾ. ഇത് മറച്ചാണ് വൻ കൊള്ളയുടെ വിവരങ്ങൾ പുറത്തെത്തിയതോടെ തലയൂരൽ ശ്രമം.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും രാജി സമർപ്പിച്ചിട്ടുണ്ട്. സംഘപരിവാര്‍ സംഘടനാ രംഗങ്ങളിൽ പതിറ്റാണ്ടുകളായി നേതൃനിരിയിലുള്ള ഇരുവരും ക്ഷേത്രക്കൊള്ള നേരത്തെ അറിഞ്ഞിരുന്നു എന്ന നിലയ്ക്ക് വാര്‍ത്തകൾ പുറത്തു വന്നിരുന്നു. അന്വേഷണവും കേസും ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇവര്‍ക്ക് അകത്തെ കാര്യങ്ങളിൽ ധാരണയുണ്ടായിരുന്നു. പരാതി നൽകുന്നതിന് മുൻപ് തന്നെ ഒരു പ്രതിയുടെ വീട്ടിൽ നിന്നും ഇവരുടെ നിര്‍ദ്ദേശ പ്രകാരം പണം നീക്കിയിരുന്നു. പൊലീസ് സഹായത്തോടെ തന്നെ, കേസ് എടുക്കുന്നതിന് മുൻപ് നടത്തിയ ഈ നീക്കം വീഡിയോ സഹിതം പുറത്തു വരികയുണ്ടായി.
Related News
ഇന്ത്യ ടുഡേ ടിവിയുടെ രാജ്ദീപ് സർദേശായിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിഎച്ച്പി അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ എല്ലാം ട്രസ്റ്റിന്റെ തലയിലിട്ട് കൈകഴുകുകയായിരുന്നു. ക്ഷേത്ര നിർമ്മാണമോ അതിന്റെ ഭരണ നിർവ്വഹണമോ വിഎച്ച്പിയുടെ ചുമതലയല്ല. അതുകൊണ്ട് തന്നെ ട്രസ്റ്റിന്റെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം കെട്ടിവെക്കാൻ നോക്കേണ്ടതില്ല." എന്നായിരുന്നു വാക്കുകൾ.
ജൂൺ ആദ്യവാരത്തിൽ തന്നെ ക്രമക്കേടുകൾ ട്രസ്റ്റിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് തെളിവുകൾ സഹിതം ജനങ്ങൾ വിവരങ്ങൾ അറിഞ്ഞതോടെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിടുക്കപ്പെട്ട് മുഖം രക്ഷിക്കൽ പ്രഖ്യാപിച്ചത്. എസ് ഐ ടി അന്വേഷണം ആരംഭിച്ചതോടെ പക്ഷേ കാര്യങ്ങൾ കൈവിട്ടു.
Related News
അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവകുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്ന ടിന്നു യാദവ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. നിലവിൽ അറസ്റ്റിലായ എട്ട് പേർക്കപ്പുറം മറ്റ് ഉന്നതരിലേക്ക് അന്വേഷണത്തിന്റെ നിഴൽ നീളുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേരിട്ടുള്ള നിയന്ത്രണത്തിനും നിരീക്ഷണത്തിനും കീഴിലായിരുന്നു ട്രസ്റ്റ് പ്രവര്‍ത്തിച്ചിരുന്നുത്.










0 comments