നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച, ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി

കലബുറഗി: നീറ്റ് യുജി പുന:പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന ഒരു വിദ്യാര്‍ഥി കൂടി മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ജീവനൊടുക്കി. നീറ്റ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്ന 18 വയസ്സുകാരിയായ ഭാഗ്യശ്രീ എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കർണാടകയിൽ കൽബുർഗിയിലെ സ്റ്റേഷൻ ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്. രാജ്യത്തെ 22.79 ലക്ഷം വിദ്യാർഥികൾ ഹാജരായ പരീക്ഷയാണ്.
ഉയര്‍ന്ന റാങ്ക് ഉറപ്പിച്ചിരുന്ന ഭാഗ്യശ്രീ പരീക്ഷ റദ്ദാക്കയതോടെ സമ്മര്‍ദ്ദത്തിലായിരുന്നു. പഠനത്തിൽ അതീവ മിടുക്കിയായിരുന്നു. പ്രീ-യൂണിവേഴ്സിറ്റി പരീക്ഷയിൽ 92 ശതമാനം മാർക്കോടെയാണ് വിജയിച്ചിരുന്നത്.
മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയിൽ കുട്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെന്നും, കുടുംബത്തിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും പിതാവ് രാജശേഖർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് മെയ് 3-ലെ പരീക്ഷ റദ്ദാക്കുകയും ജൂൺ 21-ലേക്ക് പുനഃപരീക്ഷ നിശ്ചയിക്കുകയും ചെയ്തു. തുടർന്നുണ്ടായ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു മകൾ. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സ്റ്റേഷൻ ബസാർ പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related News
നേരത്തെ, ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ ഗംഗോത്രി നഗറിൽ ഋതിക് മിശ്ര എന്ന വിദ്യാർത്ഥി ജീവനൊടുക്കിയ വാര്‍ത്ത പുറത്തു വന്നിരുന്നു. പരീക്ഷാ അട്ടിമറിയും റദ്ദാക്കലുകളും ഉണ്ടാക്കിയ കടുത്ത നിരാശയെത്തുടർന്ന് ഡൽഹിയിലും ഒരു നീറ്റ് പരീക്ഷാർത്ഥി ജീവനൊടുക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായി.










0 comments