print edition 80 ശതമാനം ഹെെക്കോടതി ജഡ്‌ജിമാരും സവർണര്‍

ന്യൂഡൽഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തെ ഹൈക്കോടതികളിൽ നിയമിക്കപ്പെട്ട ജഡ്‌ജിമാരിൽ 80 ശതമാനം പേരും സവർണര്‍. 2021– 2026 വർഷങ്ങളിൽ നിയമിക്കപ്പെട്ട 593 ജഡ്ജിമാരിൽ 26 പേർ മാത്രമാണ് എസ്‌സി വിഭാഗത്തിൽ നിന്നുള്ളത്. 14 പേർ എസ്‌ടി വിഭാഗത്തിലും 80 പേർ ഒബിസി വിഭാഗത്തിലും 37 പേർ ന്യൂനപക്ഷ വിഭാഗങ്ങളിലും നിന്നുള്ളവരാണ്. ബാക്കി 436 പേരും സവർണ വിഭാഗക്കാരാണ്. ഡിഎംകെയുടെ പി വിൽസണ് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ രാജ്യസസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.










0 comments