print edition വനിതാസംവരണം; വിലക്കുകൾ മറികടന്ന് പ്രതിഷേധവുമായി വനിതാസംഘടനകൾ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെയും പൊലീസിന്റെയും വിലക്കുകൾ കൂസാതെ പ്രതിഷേധം തുടർന്ന് വനിതാ സംവരണത്തിനായുള്ള ദേശീയ സഖ്യം (എൻസിഡബ്ല്യുആർ). സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പേര് പറഞ്ഞ് ഡൽഹി ജന്തർമന്തറിൽ അനുമതി നിഷേധിച്ചതിനെത്തുടർന്ന് ബുധനാഴ്‌ച റൗസ് അവന്യൂ കോടതിക്ക് സമീപമായിരുന്നു പ്രതിഷേധം. പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സംവരണം ആവശ്യപ്പെട്ട് ജൂലൈ 20 മുതൽ വനിതാസംഘടനകൾ സമരത്തിലാണ്.
എൻസിഡബ്ല്യുആർ ബുധനാഴ്‌ച സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ദീൻ ദയാൽ ഉപാധ്യായ മാർഗിൽ നിന്ന് ബാൽ ഭവൻ വരെ പ്രകടനം നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി കനിനിക ഘോഷ് സമരത്തെ അഭിവാദ്യം ചെയ്‌തു.
വനിതാ സംവരണത്തിനായി പ്രമേയം അവതരിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ നടപടി എൻസിഡബ്ല്യുആർ സ്വാഗതംചെയ്‌തു. സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം എംപി ആർ സച്ചിദാനന്ദത്തിന് ചൊവ്വാഴ്‌ച നിവേദനം നൽകിയിരുന്നു. നിവേദനം പ്രധാനമന്ത്രിക്ക് കൈമാറി.










0 comments