ad
Deshabhimani

സ്ത്രീധനപീഡന മരണത്തില്‍ ഭയാനകമായ വർധനവ് വ്യക്തമാക്കി എൻസിആർബി റിപ്പോര്‍ട്ട്

stop dowry

പ്രതീകാത്മക ചിത്രം | image: X

വെബ് ഡെസ്ക്

Published on May 22, 2026, 01:16 PM | 1 min read

ന്യൂഡൽഹി : രാജ്യത്ത് സ്ത്രീധനപീഡനത്തെ തുടർന്നുള്ള മരണങ്ങളിൽ ഭയാനകമായ വർധനവ് ഉണ്ടായതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട്.


2024 ല്‍ മാത്രം 5,737 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതായത് പ്രതിദിനം 16 സ്ത്രീകൾ സ്ത്രീധനപീഡനത്തെ തുടർന്നോ ​ഗാർഹിക പീഡനങ്ങളെ തുടർന്നോ മരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. വിവാഹശേഷമുള്ള സ്ത്രീകളുടെ ദുരൂഹമരണങ്ങളുടെ കണക്ക് പരിശോധിക്കുമ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. 7,151 കേസുകളാണ് 2024ൽ യുപിയിൽ റിപ്പോർട്ട് ചെയ്തത്. എൻസിആർബി മെയ് ആറിന് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുപിക്ക് തൊട്ടുപിന്നാലെ കർണാടകയും ബിഹാറുമുണ്ട്. മെട്രോ പൊളിറ്റൻ സിറ്റികളിൽ സ്ത്രീധനപീഡന കൊലപാതകങ്ങളിൽ മുന്നിൽ ഡൽഹിയാണ്. അതേസമയം, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ 2024ൽ ഒരു സ്ത്രീധനമരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.


ഈയടുത്ത് നടന്ന ത്വിഷ ശർമയുടെയും നോയിഡയിലെ ദീപികയുടെയും മരണങ്ങളാണ് സ്ത്രീധനപീഡന മരണങ്ങളിലേക്ക് വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home