നക്സൽ ശക്തീകേന്ദ്രമായ സുഗ്മയിൽ ആദ്യമായി മൊബെെർ ടവർ

പ്രതീകാത്മക ചിത്രം
റായ്പൂർ: ഛത്തീസ്ഗഡിലെ ശക്തമായ നക്സൽ സാന്നിധ്യമേഖലയായ സുഗ്മ ജില്ലയിലെ ഗ്രാമത്തിൽ ആദ്യ മൊബെെൽ ടവർ ഉയരുന്നു. തെഗുലാഗുഡം ഗ്രാമത്തിൽ സെൻട്രൽ പൊലീസ് ഫോഴ്സ് ക്യാമ്പിനകത്താണ് ടവർ സ്ഥാപിച്ചത്. ഹോളി ദിനത്തിലായിരുന്നു ടവർ നിർമിച്ചത്.
തൊട്ടടുത്ത ഗ്രാമങ്ങളിലുള്ളവർക്ക് ടവറിന്റെ ഗുണം ലഭിക്കുമെന്ന് ബിഎസ്എൻ എൽ വ്യക്തമാക്കി. അതിശക്തമായ നക്സൽ സാന്നിധ്യമുള്ള പ്രദേശത്താണ് ഗ്രാമവാസികൾക്കായി ടവർ ഉയരുന്നത്.,സുരക്ഷ ഉദ്യോഗസ്ഥർക്ക് ആശയവിനിമയത്തിനും ഗ്രാമത്തിന്റെ പുരോഗതിക്കും പുതിയ ടവർ വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ പ്രതീക്ഷിക്കുന്നു.
നക്സിൽ പിടിയിലമർന്ന ഗ്രാമത്തിന് ലഭിച്ച ടവർ ജനങ്ങൾക്ക് ലഭ്യമായ നേട്ടം എന്നുതന്നെ വിലയിരുത്തേണ്ടിവരും.നക്സൽ ഭീഷണിയെ നേരിടാൻ കൂടി ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. നക്സൽ ബാധിത
വടക്കെ ഇന്ത്യൻ ഗ്രാമങ്ങളുടെ നേർക്കാഴ്ച കൂടിയാവുകയാണ് ഇൗ റിപ്പോർട്ടുകൾ.
സിആർപിഎഫിവന്റെ 150-ാമത് ബറ്റാലിയന്റെ ക്യാമ്പിലാണ് നിർമിച്ചിരിക്കുന്നത്. മാർച്ച് 13 നായിരുന്നു നിർമാണം. നക്സൽ ബാധിത പ്രദേശമായ സുക്മയിലെ ഗ്രാമമായ ഈ പ്രദേശം ബിജാപൂരുമായി അതിർത്തി പങ്കിടുന്നു.
സുക്മ ജില്ലയിൽ നിന്നും 600 കിലോമീറ്റർ യാത്ര ചെയ്ത് തലസ്ഥാനമായ റായ്പൂരിലെത്തിയാണ് ബിഎസ്എൻഎൽ സംഘം ടവറിനായുള്ള സംവിധാനങ്ങൾ ഒരുക്കിയത്. ഗ്രാമവാസികളുമായി സുരക്ഷ ഉദ്യോഗസ്ഥർക്ക് ആസയ
വിനിമയം നടത്തുന്നതിന് വളരെ മികച്ച് മുന്നേറ്റമാണിതെന്നും സിആർപിഎഫ് പറയുന്നു.
ടിമ്മപുരം ,ജോനഗുഡ, പുവർത്തി തുടങ്ങിയ ഗ്രാമങ്ങളുമായി ബന്ധം സ്ഥാപിക്കാൻ സുരക്ഷ ഉദ്യോഗസ്ഥർക്കും സാധിക്കുന്നു. പീപ്പിൾ ബറ്റാലിയൻ ഗറില്ലാ ആർമിയുടെ ഒന്നാം കമാന്റർ ഹിഡ്മയുള്ളത് പൂവർത്തിയിലാണ്.
0 comments