ad
Deshabhimani

ഉന്നാവ് ബലാത്സംഗ കേസ്: കുല്‍ദീപ് സിംഗ് സെന്‍ഗാറിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി

Kuldeep.jpg
വെബ് ഡെസ്ക്

Published on Jan 19, 2026, 05:42 PM | 1 min read

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസിലെ മുഖ്യപ്രതിയും മുന്‍ ബിജെപി നേതാവുമായ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് വീണ്ടും തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍ഗാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.


ഇരയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നിര്‍ണ്ണായക നടപടി. സെന്‍ഗാറിന്റെ മുന്‍കാല ചെയ്തികളും കുറ്റകൃത്യത്തിന്റെ ഗൗരവവും കണക്കിലെടുത്ത് ഇയാള്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.


ഉന്നാവ് പീഡനക്കേസില്‍ നേരത്തെ സെന്‍ഗാറിന് ലഭിച്ച ജീവപര്യന്തം തടവ് ശിക്ഷ ദില്ലി ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് അതിജീവിതയുടെ നേതൃത്വത്തില്‍ ഇന്ത്യ ഗേറ്റിന് മുന്നിലും ഹൈക്കോടതിക്ക് പരിസരത്തും നടന്നത്.


ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയിരിക്കുന്നത്. യുപിയിലെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സെന്‍ഗാറിന് കോടതിയുടെ ഈ ഉത്തരവ് വലിയ പ്രഹരമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home