print edition നാഷണൽ ഹെറാൾഡ് കുറ്റപത്രം: ഉത്തരവ് 16ന്


സ്വന്തം ലേഖകൻ
Published on Nov 30, 2025, 12:00 AM | 1 min read
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ പ്രതികളായ നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കുറ്റപത്രം സ്വീകരിക്കുന്നതിൽ ഉത്തരവ് പറയുന്നത് ഡിസംബർ 16ലേക്ക് മാറ്റി. ശനിയാഴ്‌ച ഉത്തരവിടുമെന്നായിരുന്നു റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്‌ജി വിശാൽ ഗോഗ്‌നെ അറിയിച്ചിരുന്നത്.
രണ്ടാംതവണയാണ് ഉത്തരവ് പറയുന്നത് മാറ്റുന്നത്. 2,000 കോടി രൂപയുടെ സ്വത്ത് അനധികൃത മാർഗത്തിലൂടെ തട്ടിയെടുത്തതിന് പുറമേ കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും കോൺഗ്രസ് നേതാക്കൾ നേരിടുന്നു. സുമൻ ദുബെ, സാം പിത്രോദ, യങ് ഇന്ത്യൻ കമ്പനി, അന്തരിച്ച നേതാക്കളായ മോത്തിലാൽ വോറ, ഓസ്‌കാർ ഫെർണാണ്ടസ് തുടങ്ങിയവരും പ്രതികളാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടില്ലന്നും യങ് ഇന്ത്യൻ കന്പനി തങ്ങളുടെ നിയന്ത്രണത്തിൽ അല്ലെന്നുമാണ് രാഹുലും സോണിയയും പ്രധാനമായും വാദിച്ചത്.










0 comments