നാഷണൽ ഹെറാൾഡ് കേസ്; ഇ ഡി കുറ്റപത്രം പരിഗണിക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ഇ ഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി.
കേസിലെ നിയമപരമായ സാങ്കേതികതകളും നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നിർണ്ണായകമായ നടപടി. പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.
ഇതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസിലാണ് ഇ ഡി ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചത്. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഫയൽ ചെയ്ത ഒരു സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഒരു കേസ് എടുക്കണമെങ്കിൽ ഒരു പൊലീസ് എഫ്.ഐ.ആർ അടിസ്ഥാനമായി വേണമെന്നും, സ്വകാര്യ വ്യക്തിയുടെ പരാതി മാത്രം പോരെന്നും കോടതി നിരീക്ഷിച്ചു.
ഇതുകൂടാതെ, ഡൽഹി പൊലീസിന്റെ ഇക്കണോമിക് ഒഫൻസ് വിംഗ് ഈ വിഷയത്തിൽ ഇപ്പോൾ ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന്റെ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപേ ഇ.ഡി കുറ്റപത്രത്തിൽ വിധി പറയുന്നത് അപക്വമാണെന്നും കോടതി വ്യക്തമാക്കി.










0 comments