ad
Deshabhimani

മോദിയുടെ ചെലവ്ചുരുക്കൽ‌ ആഹ്വാനത്തിന് കാരണം അമേരിക്കൻ വിധേയത്വവും ആസൂത്രണപാളിച്ചകളും

Narendra Modi Donald Trump
വെബ് ഡെസ്ക്

Published on May 12, 2026, 12:01 PM | 1 min read

ന്യൂഡൽഹി: ജനങ്ങൾ ചെലവുചുരുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊടുന്നനെയുള്ള ആഹ്വാനത്തിന് പിന്നിൽ മോദിസർക്കാരിന്റെ അമേരിക്കൻ വിധേയത്വവും കെടുകാര്യസ്ഥതയും ആസൂത്രണപാളിച്ചകളും. പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതം ചെറുക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടതോടെ ഇന്ത്യ കടുത്ത ഉ‍ൗർജപ്രതിസന്ധിയിലേക്കും സാമ്പത്തികതകർച്ചയിലേക്കും കൂപ്പുകുത്തുമെന്ന ആശങ്കയാണ് ഉയരുന്നത്.

എണ്ണ കമ്പനികൾ പ്രതിദിനം ആയിരം കോടി നഷ്ടത്തിലാണ്‌ പ്രവർത്തിക്കുന്നതെന്ന സർക്കാരിന്റെ അവകാശവാദം പെട്രോൾ, ഡീസൽ, എൽപിജി വില വർധിപ്പിക്കാനുള്ള നീക്കത്തിനുള്ള പുതിയ ന്യായീകരണമാകുകയാണ്. വിദേശയാത്രകൾ ഒഴിവാക്കാനും സ്വർണം വാങ്ങാതിരിക്കാനും പറയുന്നതിനുമുമ്പ്, വിദേശരാജ്യങ്ങളിലെ ആഡംബര നിക്ഷേപങ്ങളും കോർപറേറ്റ് മൂലധന പലായനവും നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണം. സാമ്പത്തികപ്രതിസന്ധിയുടെ മുഴുവൻ ഭാരവും തൊഴിലാളിവർഗത്തിന്റെയും പാവപ്പെട്ടവരുടെയും ചുമലിലേക്ക്‌ മാറ്റാനുള്ള ശ്രമം അംഗീകരിക്കാനാകില്ല.


കോർപറേറ്റുകൾക്കും അതിസമ്പന്നർക്കും നൽകുന്ന തലോടലുകൾ മോദിസർക്കാർ തുടരുകയുമാണ്‌. ‘ത്യാഗത്തിന്റെ രാഷ്ട്രീയം’ മുന്നോട്ടുവയ്ക്കുന്നത് ജനങ്ങളുടെ ജീവിതയാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയാണ്‌. ചെലവുചുരുക്കൽ അല്ല വേണ്ടത്‌, മറിച്ച്‌ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും പൊതുമേഖല ശക്തിപ്പെടുത്തുന്നതും വിലക്കയറ്റം നിയന്ത്രിക്കുന്നതും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതുമായ സമഗ്ര സാമ്പത്തികനയങ്ങളാണ്. ഇന്ധനമേഖലയിൽ അടക്കം കോർപറേറ്റ്‌ പ്രീണന–അമേരിക്കൻ വിധേയ നയങ്ങൾ പിന്തുടരുന്നത്‌ രാജ്യത്തെ അപകടത്തിലേക്ക്‌ നയിക്കുമെന്ന്‌ ഇടതുപക്ഷവും സാമ്പത്തികവിദഗ്‌ധരും മുന്നറിയിപ്പ്‌ നൽകിയിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home