വിദ്യാർത്ഥികളെ തല്ലിച്ചതച്ചതിന് മറുപടിയില്ല; സ്വയം പ്രശംസിച്ച് വീണ്ടും മോദിയുടെ സെൽഫി റീൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ വീണ്ടും സെൽഫി റീൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ നേർക്ക് പെല്ലറ്റും കണ്ണീർവാതകവും പ്രയോഗിച്ച നടപടിക്കെതിരെ പാർലമെന്റിലടക്കം പ്രതിഷേധം കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ ഈ റീൽ നാടകം.
പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന ബിൽ കഴിഞ്ഞദിവസം സഭ പാസാക്കിയിരുന്നു. വിശ്വസനീയമായ പരീക്ഷാസംവിധാനം ഉറപ്പാക്കാൻ ഞങ്ങൾ ഘട്ടം ഘട്ടമായി നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റീലിൽ പറയുന്നു. വിഷയത്തിൽ നിരവധിപേരിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്നുണ്ട്.
ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെടുകയും കുട്ടികളുടെ ഭാവി വച്ച് കളിക്കുകയും ചെയ്യുന്ന ആരെയും വെറുതെ വിടില്ലെന്നും വിഡിയോയിൽ പറയുന്നു. എന്നാൽ സമരം ചെയ്തപ്പോൾ കുട്ടികളോടെടുത്ത നിലപാട് അതല്ലല്ലോ എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് റീലിന് കമന്റ് ചെയ്തിരിക്കുന്നത്.
സിജെപി മുന്നോട്ടുവച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചശേഷമാണ് സമരം അവസാനിപ്പിച്ചത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന രാജി വയ്ക്കണം, സമരക്കാർക്കെതിരെ എടുത്ത കേസുകളെല്ലാം പിൻവലിക്കണം, നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊത്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നിവയായിരുന്നു ആവശ്യങ്ങൾ.
ഇതൊക്കെ അംഗീകരിക്കാം എന്ന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉറപ്പുനല്കിയതിനെത്തുടർന്നാണ് സിജെപിയും വിദ്യാർത്ഥികളും സമരം അവസാനിപ്പിച്ചത്.










0 comments