ad
Deshabhimani

print edition പാതിരാനാടകം തുടർന്ന്‌ നരേന്ദ്രമോദി

narendra modi
avatar
സ്വന്തം ലേഖകൻ

Published on Aug 02, 2026, 12:00 AM | 1 min read

ന്യൂഡൽഹി: യുവജന പ്രക്ഷോഭം ഭയന്ന്‌ സമൂഹമാധ്യമത്തിലാരംഭിച്ച പാതിരാനാടകം അവസാനിപ്പിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. അമ്മയെയും തന്നെയും യുവജനങ്ങൾ അധിക്ഷേപിച്ചെന്നും അവരോടു ക്ഷമിക്കുവെന്നുവെന്നും ഇരവാദമുയർത്തുന്ന സെൽഫി വീഡിയോ വെള്ളി രാത്രി പോസ്റ്റ്‌ ചെയ്തു. മോദിയെ വിമർശിക്കുന്ന ഉള്ളടക്കം പ്രചരിച്ചതിന്‌ മെറ്റയുടെ ഇന്ത്യയിലെ മേധാവിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് കണ്ണീർനാടകം.


‘ജന്തർമന്തറിൽ എന്താണ്‌ സംഭവിച്ചതെന്നതിന്‌ രാജ്യവും ലോകവും സാക്ഷിയായി. കുസൃതിക്കാരായ ചില ചെറുപ്പക്കാരുടെ ഭാഗത്തുനിന്ന്‌ അധിക്ഷേപപരാമർശങ്ങളുണ്ടായി. പരിഷ്‌കൃത സമൂഹത്തിന്‌ ചേരാത്ത വാക്കുകൾ ഉപയോഗിച്ചു. എന്നെ മാത്രമല്ല‍, അമ്മയേയും അക്രമിച്ചു. തെറ്റുകൾ സംഭവിക്കുന്നത്‌ സ്വാഭാവികമാണ്‌. തിരുത്തി നേർവഴിക്ക് വരാനുള്ള അവസരം നൽകുകയാണ് വേണ്ടത്‌. പെൺകുട്ടികൾ ഇത്തരം ഭാഷ ഉപയോഗിച്ചത്‌ ഞെട്ടിച്ചു. ഞാനവർക്ക്‌ ക്ഷമ നൽകുന്നു.’– മോദി വീഡിയോയിൽ പറഞ്ഞു.


പ്രതിഷേധത്തെ ക്രൂ‍രമായി അടിച്ചമർത്താൻ ശ്രമിച്ചതിൽ പാർലമെന്റിനകത്തും പുറത്തും മോദിക്കെതിരെ പ്രതിഷേധമുയരുമ്പോഴാണ്‌ പുതിയ നാടകം. ഒമ്പത്‌ ദിവസത്തിനിടെയുള്ള അഞ്ചാമത്തെ സെൽഫി വീഡിയോയാണിത്‌. പ്രക്ഷോഭം ശക്തമായതോടെ കേന്ദ്രമന്ത്രിമാരോട്‌ ഇൻസ്റ്റഗ്രാമിൽ സജീവമാകാൻ മോദി ആവശ്യപ്പെട്ടിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home