print edition പ്രതിപക്ഷത്തെ പഴിച്ച് മോദി

ന്യൂഡൽഹി: നിയമനിർമാണ സഭകളിൽ വനിതാസംവരണം നടപ്പാക്കാത്തതിന് ഉത്തരവാദികൾ പ്രതിപക്ഷ പാർടികളാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് വനിതാസംവരണം അട്ടിമറിച്ചത് പ്രതിപക്ഷമാണെന്ന് കുറ്റപ്പെടുത്തിയത്.
മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ച് കേന്ദ്രസർക്കാർ വനിതാ സംവരണത്തെ അട്ടിമറിച്ചത് മറച്ചുപിടിച്ചാണ് മോദി പ്രതിപക്ഷ പാർടികൾക്കെതിരെ തിരിഞ്ഞത്.
വനിതകളുടെ ശക്തിയെയും ശേഷിയെയും ആഘോഷിക്കാൻ എല്ലാ പ്രതിപക്ഷ പാർടികളും മുന്നോട്ടുവരണമെന്ന് പ്രസംഗത്തില്‍ മോദി പറഞ്ഞു. എത്രയും വേഗം നിയമനിർമാണ സഭകളിൽ വനിതാസംവരണം നടപ്പാക്കികൊണ്ട് രാജ്യത്തെ നയരൂപീകരണത്തിൽ അവരുടെ കൂടി സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുക. നാൽപ്പത് വർഷമായി തുടരുന്ന സ്വപ്‌നം പല കാരണങ്ങളാൽ അട്ടിമറിക്കപ്പെടുകയാണ്. രാഷ്ട്രീയ കളികൾ കാരണം വനിതാസംവരണം തടസ്സപ്പെടുകയാണ്– മോദി പറഞ്ഞു.










0 comments