ad
Deshabhimani

കൈക്കൂലി റിപ്പോര്‍ട് ചെയ്യാൻ ജെൻസി വെബ്സൈറ്റ്: പരാതി പ്രവാഹം താങ്ങാനാവാതെ തൂങ്ങി

Bribes.fyi
വെബ് ഡെസ്ക്

Published on Aug 22, 2026, 05:58 PM | 2 min read

ന്യൂഡൽഹി: രാജ്യത്ത് പെരുകുന്ന അഴിമതിയും കൈക്കൂലിയും കാരണം ജനം എത്രമാത്രം സഹിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തി ഒരു ജെൻസി വൈബ്സൈറ്റ് പരാതി പ്രവാഹത്തിൽ നിറഞ്ഞ് കവിഞ്ഞ് നിശ്ചലമായി. 'Bribes.fyi' എന്ന വെബ്സൈറ്റാണ് രംഗത്തെത്തി രണ്ടു ദിവസം കൊണ്ട് തരംഗമായ ശേഷം മറഞ്ഞത്.


‍ഡൽഹിയിൽ ബി.ടെക് വിദ്യാര്‍ഥിയായ ആര്യൻ നിഷാദ് എന്ന 20 കാരനാണ് കൈക്കൂലിയും അഴിമതിയും റിപ്പോര്‍ട് ചെയ്യാൻ ഒരു വെബ്സൈറ്റ് നിര്‍മ്മിച്ച് ലോഞ്ച് ചെയ്തത്. 48 മണിക്കൂറിനകം രണ്ട് ലക്ഷത്തോളം ഉപയോക്താക്കളെ വെബ്സൈറ്റ് നേടി. മാത്രമല്ല 50 ലക്ഷത്തിലധികം സന്ദര്‍ശകര്‍ സൈറ്റിൽ എത്തി.


അഴിമതിയുടെ ഭാരം താങ്ങാനാവാഞ്ഞോ പുതിയൊരു ജെൻസി മൂവ്മെന്റ് ഭയന്നോ പ്രചാരം ഇത്രയുമായതോടെ വെബ്സൈറ്റ് അപ്രത്യക്ഷമായി. പൊതുജന സേവനങ്ങൾക്കായി കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ മാപ്പിൽ രേഖപ്പെടുത്താൻ സൈറ്റ് പൊതു ജനങ്ങൾക്ക് അവസരം നൽകി. ഏത് വിഭാഗത്തിൽ എത്ര തുക എത് ആവശ്യത്തിന് എന്നൊക്കെ രേഖപ്പെടുത്താൻ അവസരമുണ്ടായിരുന്നു.


കൈക്കൂലി ചോദിച്ചിട്ടും

നൽകാത്തവര്‍


കൈക്കൂല ചോദിച്ചിട്ടും നൽകാത്തവര്‍ നിരവധിയാണ്. സൈറ്റിൽ വിവരങ്ങൾ നൽകിയതിൽ 37 ശതമാനം പേര്‍ അഴിമതിക്ക് വഴങ്ങിയില്ലെന്ന് രേഖപ്പെടുത്തുകയുണ്ടായി. പുതുതലമുറ കൈക്കുലിക്കാരെ പ്രതിരോധിക്കാനുള്ള കരുത്ത് ആര്‍ജിച്ചു. പണം നൽകാതെ തന്നെ കാര്യം നടത്തി എന്ന് അവര്‍ വിവരിക്കുന്നുണ്ട്.


രാജ്യത്തെ 235 നഗരങ്ങളിൽ നിന്നുള്ള കൈക്കൂലി അനുഭവങ്ങൾ സൈറ്റിലെത്തി. പൊലീസ്‌, ആർ ടി ഒ, റവന്യൂ-ഭൂമി ഇടപാടുകൾ, പാസ്‌പോർട്ട് ഓഫീസുകൾ എന്നിങ്ങനെയാണ് ഏറ്റവും അധികം കൈക്കൂലി അനുഭവങ്ങൾ പങ്കുവെക്കപ്പെട്ടത്.


"ഇത്രയും വലിയ ജനശ്രദ്ധ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള ഇൻഫ്രാസ്ട്രക്ചർ ഞങ്ങൾ നിർമ്മിച്ചിരുന്നില്ല". "ആരെയും വിരൽ ചൂണ്ടി കാണിക്കാനല്ല, മറിച്ച് അഴിമതിക്കെതിരെയുള്ള ശക്തമായ ഒരു സന്ദേശം നൽകാനാണ് ഞങ്ങൾ ലക്ഷ്യമിട്ടത്. ആ സന്ദേശം ജനങ്ങളിൽ എത്തിയെന്ന് കരുതുന്നു" എന്നാണ് വിടവാങ്ങൽ സന്ദേശത്തിൽ 'Bribes.fyi' വ്യക്തമാക്കിയത്. നിലവിലെ ഡാറ്റകൾ കളഞ്ഞ് സൈറ്റ് ഇപ്പോൾ നിലനിര്‍ത്തിയിട്ടുണ്ട്.


അഴിമതി ആരോപിച്ചാലും കുറ്റം


ഇന്ത്യയിൽ കൈക്കൂലി നൽകുന്നതും കുറ്റമാണ്. ഇത് സംബന്ധിച്ച പരാതികൾ ഏഴ് ദിവസത്തിനകം നൽകണം എന്നാണ്. എന്നാൽ മാത്രമേ നിയമ സംരക്ഷണം ലഭിക്കയുള്ളൂ. ഇതിന് ശേഷം കൈക്കൂലി നൽകിയതായി പറഞ്ഞാൽ കുറ്റസമ്മതമായും മാറാം എന്നാണ് നിയമ വിദഗ്ദ്ധര്‍ വിവരിച്ചത്. എന്നാൽ ഇത്തരം കുരുക്കുകളിൽ ഒന്നിലും പതറാതെ പുതു തലമുറ അഴിമതിക്കാര്‍ക്കെതിരെ ആഘോഷിച്ചു.


പരാതി നൽകിയാൽ അനുഭവിക്കേണ്ടി വരുന്ന പ്രതികാര നടപടികളും നിയമ നൂലാമാലകളുമാണ് കൈക്കൂലി വിഷയത്തിൽ പലപ്പോഴും ജനങ്ങളെ പരാതിപ്പെടുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അതേ സമയം ഇത്തരം ഡിജിറ്റൽ ഇടങ്ങളിൽ അമര്‍ഷം ഒന്നിച്ച് എത്തുകയും ചെയ്യുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home