ad
Deshabhimani

കെഎഫ്എ പുരസ്കാരം: പി വി പ്രിയയും ഷഫീഖ് ഹസനും മികച്ച പരിശീലകർ

Priya PV Shafeeq hasan

പി വി പ്രിയ പുരസ്കാരം ഏറ്റുവാങ്ങുന്നു (ഇടത്), ഷഫീഖ് ഹസൻ (വലത്)

വെബ് ഡെസ്ക്

Published on Aug 22, 2026, 05:28 PM | 2 min read

കൊച്ചി: മികച്ച പരിശീലകർക്കുള്ള കേരള ഫുട്ബോൾ അസോസിയേഷന്റെ പുരസ്കാരം വനിതാ വിഭാ​ഗത്തിൽ ഡോ.പി വി പ്രിയക്കും പുരുഷ വിഭാ​ഗത്തിൽ ഷഫീഖ് ഹസനും നേടി. കൊച്ചി ഐഎംഎ ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്തു.


കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച മികച്ച താരങ്ങൾ, റഫറിമാർ, സ്പോർട്സ് മാധ്യമപ്രവർത്തകർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സീനിയര്‍ വിഭാഗത്തില്‍ വി അര്‍ജുന്‍ (കോഴിക്കോട്‌ - പുരുഷ വിഭാഗം), പി മാളവിക (കാസര്‍ഗോഡ്‌ - വനിതാ വിഭാഗം) എന്നിവര്‍ മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. കാല്‍വിന്‍ തോമസ്‌ (എറണാകുളം) യൂത്ത്‌ U-20 മികച്ച താരത്തിനുള്ള അവാര്‍ഡ്‌ നേടി.


ജൂനിയര്‍ വിഭാഗത്തില്‍ എസ് ആർ ഷാരോണ്‍ (തൃശ്ശൂര്‍ - ബോയ്‌സ്‌), എം എസ് ശ്രേയ (കണ്ണൂര്‍ - ഗേള്‍സ്‌) എന്നിവരും സബ്‌ ജൂനിയര്‍ വിഭാഗത്തില്‍ ദാരിസ്‌ സക്കീര്‍ (കോഴിക്കോട്‌ - ബോയ്‌സി,, അര്‍പ്പിത സാറാ ബൈജു (വയനാട്‌ - ഗേള്‍സ്‌) എന്നിവരും പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹരായി. ഗോകുലം കേരള എഫ്സി മികച്ച ക്ലബ്ബായും മുത്തൂറ്റ്‌ ഫുട്‌ബോള്‍ അക്കാദമി മികച്ച അക്കാദമിയായും തെരഞ്ഞെടുക്കപ്പെട്ടു.


മാച്ച്‌ ഒഫീഷ്യലുകളുടെ വിഭാഗത്തില്‍ ഫഹദ്‌ യൂസഫ്‌ (തൃശ്ശൂര്‍) മികച്ച റഫറിയായും, ഡോ. ആന്‍സണ്‍ സി ആന്റോ (പാലക്കാട്‌) മികച്ച അസിസ്റ്റന്റ്‌ റഫറിയായും ആദരിക്കപ്പെട്ടു. കായിക മാധ്യമ രംഗത്തെ മികവിന്‌ ജഗത്‌ ലാല്‍ (ദേശാഭിമാനി - മികച്ച ഫോട്ടോഗ്രാഫി), സെബി മാളിയേക്കല്‍ (ദീപിക - മികച്ച റിപ്പോര്‍ട്ടിംഗ്‌), കെ എം ജയേഷ്‌ (റിപ്പോര്‍ട്ടര്‍ ചാനല്‍ - മികച്ച വീഡിയോ സ്റ്റോറി) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.


കെഎഫ്‌എ ഓണററി പ്രസിഡന്റ്‌ ടോം ജോസ്‌, പ്രസിഡന്റ്‌ നവാസ്‌ മീരാന്‍, ജനറല്‍ സെക്രട്ടറി ഷാജി സി കുര്യന്‍, ട്രഷറര്‍ ഡോ. റെജിനോള്‍ഡ്‌ വര്‍ഗീസ്‌, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ റഫീഖ്‌ ടികെഎം, ജോയിന്റ്‌ സെക്രട്ടറിമാരായ പി കെ ഷാജി, കെ എ വിജയകുമാര്‍, വൈസ്‌ പ്രസിഡന്റുമാരായ എം ശിവകുമാര്‍, എം. മുഹമ്മദ്‌ സലീം, വി പി പവിത്രന്‍, പി സി ജോണ്‍സണ്‍, പി ഹരിദാസ്‌ എന്നിവരുടെ സാന്നിധൃത്തിലാണ്‌ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home