മികച്ച താരങ്ങൾക്കുള്ള കെഎഫ്എ പുരസ്കാരം വിതരണം ചെയ്തു

പുരസ്കാരജേതാക്കൾ
കൊച്ചി: കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്കുള്ള കേരള ഫുട്ബോൾ അസോസിയേഷന്റെ (കെഎഫ്എ) പുരസ്കാരം പ്രഖ്യാപിച്ചു. സീനിയര്‍ വിഭാഗത്തില്‍ വി അര്‍ജുന്‍ (കോഴിക്കോട് - പുരുഷ വിഭാഗം), പി മാളവിക (കാസര്‍ഗോഡ് - വനിതാ വിഭാഗം) എന്നിവര്‍ മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. കാല്‍വിന്‍ തോമസ് (എറണാകുളം) യൂത്ത് അണ്ടർ 20 മികച്ച താരത്തിനുള്ള അവാര്‍ഡ് നേടി.
ജൂനിയര്‍ വിഭാഗത്തില്‍ എസ് ആർ ഷാരോണ്‍ (തൃശ്ശൂര്‍ - ബോയ്‌സ്), എം എസ് ശ്രേയ (കണ്ണൂര്‍ - ഗേള്‍സ്) എന്നിവരും സബ് ജൂനിയര്‍ വിഭാഗത്തില്‍ ദാരിസ് സക്കീര്‍ (കോഴിക്കോട് - ബോയ്‌സി,, അര്‍പ്പിത സാറാ ബൈജു (വയനാട് - ഗേള്‍സ്) എന്നിവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.
ഗോകുലം കേരള എഫ്സി മികച്ച ക്ലബ്ബായും മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി മികച്ച അക്കാദമിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പരിശീലകർക്കുള്ള കേരള ഫുട്ബോൾ അസോസിയേഷന്റെ പുരസ്കാരം വനിതാ വിഭാഗത്തിൽ ഡോ.പി വി പ്രിയക്കും പുരുഷ വിഭാഗത്തിൽ ഷഫീഖ് ഹസനും നേടി.
മാച്ച് ഒഫീഷ്യലുകളുടെ വിഭാഗത്തില്‍ ഫഹദ് യൂസഫ് (തൃശ്ശൂര്‍) മികച്ച റഫറിയായും, ഡോ. ആന്‍സണ്‍ സി ആന്റോ (പാലക്കാട്) മികച്ച അസിസ്റ്റന്റ് റഫറിയായും ആദരിക്കപ്പെട്ടു. കായിക മാധ്യമ രംഗത്തെ മികവിന് ജഗത് ലാല്‍ (ദേശാഭിമാനി - മികച്ച ഫോട്ടോഗ്രാഫി), സെബി മാളിയേക്കല്‍ (ദീപിക - മികച്ച റിപ്പോര്‍ട്ടിംഗ്), കെ എം ജയേഷ് (റിപ്പോര്‍ട്ടര്‍ ചാനല്‍ - മികച്ച വീഡിയോ സ്റ്റോറി) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
കൊച്ചി ഐഎംഎ ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്തു.








0 comments