ad
Deshabhimani

print edition സഭയില്‍ ശക്തമായി പോരാടും: മുസ്‌താഫിസുർ

CPIM

പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി 
ഡോംകല്‍ എംഎൽഎ മുസ്‍‍താഫിസുര്‍ റഹ്മാന്‍ റാണയെ അഭിനന്ദിക്കുന്നു

avatar
ഗോപി

Published on May 16, 2026, 02:56 AM | 1 min read

കൊൽക്കത്ത : ഒറ്റയ്‌ക്കാണെങ്കിലും നിയമസഭയിൽ ശക്തമായി പോരാടുമെന്ന്‌ പശ്‌ചിമ ബംഗാളിലെ സിപിഐ എം എംഎൽഎ മുസ്‌താഫിസുർ റഹ്‌മാൻ. പാർടിക്കും ജനങ്ങൾക്കും വേണ്ടി പോരാട്ടം മുന്നിൽനിന്ന്‌ നയിക്കും. പാർടിയും ജനങ്ങളും എന്നോടൊപ്പമുണ്ടാകുമെന്നും സത്യപ്രതിജ്ഞയ്‌ക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുർഷിദാബാദ് ജില്ലയിലെ ഡോംകലിൽനിന്ന്‌ 16,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ മുസ്‌താഫിസുർ ജയിച്ചത്‌.


‘അധ്വാനിക്കുന്ന ജനങ്ങളുടെയും തൊഴിലാളികളുടെയും ശബ്‌ദമാകും. സംസ്ഥാനത്ത് വലിയ തൊഴിൽ പ്രതിസന്ധിയുണ്ട്. ലക്ഷക്കണക്കിനാളുകൾ തൊഴിൽതേടി മറ്റ്‌ സംസ്ഥാനങ്ങളിൽ കുടിയേറുന്നു. തെരഞ്ഞടുപ്പിൽ വലിയ ധ്രുവീകരണമുണ്ടായി.

ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിച്ചു. തൃണമൂലിന്റെ അഴിമതി ഭരണം ബിജെപിക്ക് വളമായി. ഡോംകലിൽനിന്ന് 25000 കുടിയേറ്റ തൊഴിലാളികൾ കേരളത്തിൽ മാത്രമുണ്ട്. അവരുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു’ –മുസ്‌താഫിസുർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home