ad
Deshabhimani

മുസ്ലിം യുവതിയുടെ 
മുഖാവരണം മാറ്റി സിന്ദൂരം തേച്ചു; ബിഹാറിൽ ഹിന്ദുത്വവാദികളുടെ അതിക്രമം

Muslim Woman NIqab

Representative Image

വെബ് ഡെസ്ക്

Published on Jul 10, 2026, 10:00 AM | 1 min read

പാട്‌ന: ബിഹാറിൽ ഹിന്ദുമതസ്ഥനായ യുവാവിനൊപ്പമുണ്ടായ മുസ്ലിം യുവതിക്കുനേരെ ഹിന്ദുത്വവാദികളുടെ ആക്രോശം. യുവതിയുടെ നിഖാബ്‌ മാറ്റി ആക്രമികൾ ഒപ്പമുണ്ടായിരുന്ന യുവാവിനെക്കൊണ്ട്‌ നെറ്റിയിൽ സിന്ദൂരം തൊടുവിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.


നവാഡ ജില്ലയിലാണ് സംഭവം. യുവാവിനൊപ്പം യുവതിയെ കണ്ടതിനെത്തുടർന്ന്, ഒരു സംഘം ഹിന്ദുത്വവാദികൾ അതിക്രമം നടത്തുകയായിരുന്നു. യുവാവും യുവതിയും അപേക്ഷിച്ചെങ്കിലും ആക്രമികൾ ചെവിക്കൊണ്ടില്ല. യുവതിയുടെ നിഖാബ്‌ നിർബന്ധപൂർവം മാറ്റി, യുവാവിനെക്കൊണ്ട് സിന്ദൂരം തൊടുവിക്കുകയായിരുന്നു.


മുസ്ലീം ആചാരപ്രകാരം പിന്നീട്‌ കല്യാണം കഴിക്കാമെന്നും ഇപ്പോൾ സിന്ദൂരം ഇടൂ എന്നും ആൾക്കൂട്ടം പറയുന്നുണ്ട്‌. ജയ്‌ ബജ്‌രംഗ്‌ബലി വിളികളും വീഡിയോയിൽ കേൾക്കാം.


എന്നാൽ, വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നും, യുവതിയുടെ മൊഴി രേഖപ്പെടുത്താൻ അവരെ ബന്ധപ്പെടുമെന്നുമാണ് പൊലീസിന്റെ പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home