ad
Deshabhimani

print edition പ്രക്ഷോഭത്തെ പിന്തുണച്ച്‌ മുരളി മനോഹർ ജോഷി

MURALI MANOHAR JOSH
avatar
സ്വന്തം ലേഖകൻ

Published on Jul 24, 2026, 12:42 AM | 1 min read

ന്യൂഡൽഹി: വിദ്യാർഥി– യുവജന പ്രക്ഷോഭത്തെ പിന്തുണച്ച്‌ ബിജെപിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായ മുരളി മനോഹർ ജോഷി. പരീക്ഷാനടത്തിപ്പിനെ കുറിച്ചുള്ള വിദ്യാർഥികളുടെ ആശങ്കകൾ ആത്മാര്‍ഥമാണെന്നും പ്രശ്‌നത്തെ അടിച്ചമർത്തുന്നതിന്‌ പകരം അനുതാപത്തോടെ സമീപിക്കുകയാണ്‌ വേണ്ടതെന്നും മുരളി മനോഹർ ജോഷി സമൂഹമമാധ്യമത്തിലൂടെ അറിയിച്ചു. ബിജെപിയുടെ മുൻപ്രസിഡന്റും മുൻകേന്ദ്രമന്ത്രിയുമായ ജോഷി കൂടി ജന്തർ മന്തർ പ്രക്ഷോഭത്തെ പിന്തുണച്ചതോടെ മോദി സർക്കാർ കൂടുതൽ പ്രതിരോധത്തിലായി.


പൊലീസ്‌ നടപടിയിലൂടെ കൈകാര്യം ചെയ്യേണ്ട വെറുമൊരു ക്രമസമാധാന പ്രശ്‌നമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പെൺകുട്ടികളെ പോലും ക്രൂരമായി മർദിക്കുന്നത്‌ വേദനാജനകമാണ്‌. ഡൽഹിയിലെ തെരുവുകളിൽ ദിവസങ്ങളായി വിദ്യാർഥികളും യുവാക്കളും തമ്പടിക്കേണ്ടി വരുന്ന സാഹചര്യവും ദുഃഖകരമാണ്‌. ശാശ്വതമായ പ്രശ്‌നപരിഹാരമാണ്‌ ആവശ്യം– ജോഷി പറഞ്ഞു.


പ്രക്ഷോഭത്തിന്‌ പിന്തുണയുമായി അണ്ണാ ഹസാരെ വ്യാഴാഴ്‌ച രണ്ടു മണിക്കൂർ മ‍ൗനവ്രതം അനുഷ്‌ഠിച്ചു. ഇന്ത്യൻ യുവതയുടെ ശബ്‌ദത്തെ ക്ഷമയോടെ സർക്കാർ കേൾക്കണമെന്ന്‌ ശ്രീ ശ്രീ രവിശങ്കർ പ്രതികരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home