ad
Deshabhimani

പട്ടാപ്പകൽ കടയിലെ മോഷണം

40 കേസുകളിലെ പ്രതി പിടിയിൽ

രതീഷ്
വെബ് ഡെസ്ക്

Published on Jul 24, 2026, 02:00 AM | 1 min read


വടക്കഞ്ചേരി

കണ്ണമ്പ്ര കല്ലിങ്കൽപ്പാടത്തെ റബർകടയിൽ പട്ടാപ്പകൽ മോഷണം നടത്തിയയാൾ പിടിയിൽ. ഇടുക്കി കുരങ്ങൻപാറ രതീഷ് (കീരി രതീഷ്–-41) ആണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. തിങ്കൾ പകൽ രണ്ടരയോടെയാണ് കല്ലിങ്കൽപ്പാടത്തെ സുമേഷിന്റെ കടയിലെ ഇരുമ്പുമേശയുടെ വലിപ്പ് തകർത്ത് 25,000 രൂപയും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ചത്. സമീപത്തുള്ള വീട്ടിൽ ഊണുകഴിക്കാൻ പോയ സമയത്താണ് സംഭവം. സിസിടിവിയിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യം സഹിതം പൊലീസിൽ പരാതി നൽകി. വടക്കഞ്ചേരി തങ്കം ജങ്ഷന് സമീപത്തുനിന്ന് ബുധൻ രാത്രി എട്ടരയോടെയാണ്‌ പിടിയിലായത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 40ഓളം മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പകൽ കറങ്ങിനടന്ന് ആളില്ലാത്ത കടകളിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home