Deshabhimani

ഡൽഹിയിൽ പൊരുതുന്ന യുവതയ്ക്ക് മഹിളകളുടെ ഐക്യദാർഢ്യം

ഡൽഹിയിൽ പൊരുതുന്ന യുവതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച അഭിവാദ്യ സദസ്സ്
വെബ് ഡെസ്ക്

Published on Jul 24, 2026, 02:00 AM | 1 min read

പാലക്കാട്

പരീക്ഷ ക്രമക്കേടിനെതിരായി ജന്തർ മന്തറിൽ പൊരുതുന്ന യുവതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ അഭിവാദ്യ സദസ്സ് സംഘടിപ്പിച്ചു. അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന പ്രസിഡന്റ്‌ കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി ഗീനാകുമാരി, ജില്ലാ പ്രസിഡന്റ്‌ എൻ സരിത, ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്‌, സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആർ വിജയ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഓമന, വി എൻ ഷീജ, ജില്ലാ ട്രഷറർ എ കെ ഷീലാദേവി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home