മുംബൈയിൽ കെട്ടിടം തകർന്ന് വീണ് ഏഴുപേർക്ക് പരിക്ക്

മുംബൈ: മധ്യ മുംബൈയിലെ മദൻപുരയിൽ പാർപ്പിടത്തിന്റെ ഭാഗം തകർന്ന് വീണ് ഏഴുപേർക്ക് പരിക്ക്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അറിയാൻ രക്ഷാപ്രവർത്തനം തുടരുകയാണ്. അഗ്നിശമന സേനയും ദുരന്ത നിവാരണ സേനയും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
മുംബൈയിൽ മുൻപും ശരിയായ അറ്റകുറ്റപ്പണികളുടെ അഭാവത്തിൽ കെട്ടിടം തകർന്നുവീണിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിലും, നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.
കെട്ടിടം തകർന്നു എന്ന വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേന, പോലീസ്, ദുരന്തനിവാരണ സേന എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി. മുംബൈ നഗരത്തിലെ നിരവധി കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് വർഷങ്ങളായി അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്.
എന്നാൽ, സാങ്കേതികമായും സാമ്പത്തികമായും ശക്തമായ നഗരസഭയായ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബി.എം.സി.) ഭാഗത്ത് നിന്ന് അപകടകരമായ കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിലും അവ പുനർനിർമ്മിക്കുന്നതിലും ഉണ്ടാകുന്ന അനാസ്ഥയാണ് ഓരോ വർഷവും നിരവധി പാവപ്പെട്ടവരുടെ ജീവനെടുക്കുന്നത്.
നഗരത്തിലെ തൊഴിലാളിവർഗ്ഗം തിങ്ങിപ്പാർക്കുന്ന ഇത്തരം പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്നതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഇടപെടലുകളുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്.









0 comments