Deshabhimani

മുംബൈ ബസ് ഡിപ്പോയിൽ തീപിടിത്തം; 10 എസി ബസുകൾ കത്തിനശിച്ചു

MUMBAI BUS DEPO FIRE
വെബ് ഡെസ്ക്

Published on Oct 05, 2026, 08:50 PM | 1 min read

മുംബൈ: മുംബൈയിലെ ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് ബസ് (ബെസ്റ്റ്) ഡിപ്പോയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരം 5:45ഓടെയാണ് അപകടമുണ്ടായത്. അനിക് ഡിപ്പോ യാർഡിലാണ് തീപടർന്നത്. യാർഡിലുണ്ടായിരുന്ന 10 ബസുകൾ കത്തിനശിച്ചു.


സ്വകാര്യ ഓപ്പറേറ്ററായ ഡാഗ ഗ്രൂപ്പിൽ നിന്ന് ബെസ്റ്റ് സ്വന്തമാക്കിയ പുതിയ എയർകണ്ടീഷൻഡ് ‘മിഡി ബസുകളാണ്’ തീപിടുത്തത്തിൽ നശിച്ചത്. ഇവ സിംഗിൾ ഡെക്കർ മിനി ബസുകളാണ്. സിഎൻജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസുകൾക്കാണ് തീപിടിച്ചത്.


അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബസുകളിൽ തീ പടരുന്നതും കറുത്ത പുക ഉയരുന്നതും ദൃശ്യങ്ങളിൽ നിന്ന് കാണാം. സ്ഫോടനശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. തീപിടിത്തത്തിന്റെ വിവരം ലഭിച്ചയുടൻ അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു.


തീ ഇപ്പോൾ നിയന്ത്രണവിധേയമായതായി സേനാം​ഗങ്ങൾ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home