Deshabhimani

കുസാറ്റിൽ ചിക്കൻപോക്സ് പടരുന്നു; ക്ലാസുകൾ ഓൺലൈനാക്കി

CUSAT
വെബ് ഡെസ്ക്

Published on Oct 05, 2026, 09:32 PM | 1 min read

കളമശേരി: കുസാറ്റ്‌ ഹോസ്റ്റലുകളിൽ പനിയും ചിക്കൻപോക്സും പടരുന്നു. സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ബിടെക് വിദ്യാർഥികൾ താമസിക്കുന്ന സഹാറ ഹോസ്റ്റലിൽ ഞായറാഴ്ച മാത്രം 20 പേർക്ക് രോഗം സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. ക്ലാസുകൾ അടച്ച് ചൊവ്വമുതൽ ശനിവരെ ഓൺലൈനിലേക്ക് മാറ്റി. ക്യാമ്പസിലെ അളകനന്ദ ഹോസ്റ്റലിലും സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളിലും രോഗം പടരുന്നു.


കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വിദ്യാർഥികൾക്ക് പനി അനുഭവപ്പെടുന്നുണ്ടായിരുന്നു. കാമ്പസിൽ അതിനാൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ചയാണ് വിദ്യാർഥികൾക്ക് ചിക്കൻ പോക്സ് ആണെന്ന് സ്ഥിരീകരിച്ചത്.


ഒന്നാംവർഷ വിദ്യാർഥികൾ ഒഴികെയുള്ളവർക്ക് തിങ്കൾമുതൽ ഇന്റേണൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നു. പനി വ്യാപിച്ച സാഹചര്യത്തിൽ പരീക്ഷകൾ ഉൾപ്പെടെയുള്ള അക്കാദമിക് പ്രവർത്തനങ്ങളിൽ മാറ്റംവരുത്തി. ഹോസ്റ്റലുകളിൽ നിരവധി വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചതായും വിവരമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home