Deshabhimani

കെഎസ്‌ടിഎ സംസ്ഥാന സമ്മേളനം മലപ്പുറത്ത്‌; സംഘാടക സമിതിയായി

KSTA State Conference Organizing Committee

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 05, 2026, 09:08 PM | 1 min read

മലപ്പുറം: കെഎസ്‌ടിഎ 36ാം സംസ്ഥാന സമ്മേളനം മലപ്പുറത്ത്‌ നടക്കും. ഫെബ്രുവരി മൂന്നുമുതൽ അഞ്ചുവരെയാണ്‌ സമ്മേളനം. മലപ്പുറം ബസ്‌ സ്‌റ്റാൻഡ്‌ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി ഉദ്‌ഘാടനംചെയ്‌തു.


കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ്‌ എ കെ ബീന അധ്യക്ഷയായി. മുൻമന്ത്രി കെ ടി ജലീൽ, സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ, പി പി വാസുദേവൻ, സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി ശശികുമാർ, സി ഉസ്‌മാൻ, കെ ബദറുന്നീസ, എം കെ ശ്രീധരൻ, കെ പി രമണൻ, ജെ ക്ലീറ്റസ്‌, കെ രാഘവൻ, വി കെ രാജേഷ്‌, ആർ കെ ബിനു എന്നിവർ സംസാരിച്ചു. കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി സ്വാഗതവും ജില്ലാ സെക്രട്ടറി കെ സരിത നന്ദിയും പറഞ്ഞു.


ഡോ. കെ ടി ജലീൽ ചെയർമാനായും കെ സരിത കൺവീനറായും 1001 അംഗ സംഘാടക രൂപീകരിച്ചു. ടി രത്‌നാകരനാണ്‌ ട്രഷറർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home